ഞരളത്ത് രാമ പൊതുവാൾ

#ഓർമ്മ

ഞരളത്ത് രാമ പൊതുവാൾ.

സോപാന സംഗീതത്തിൻ്റെ കുലപതി ഞെരളത്ത് രാമ പൊതുവാളിൻ്റെ (1916-1996) ഓർമ്മ ദിവസമാണ്
ഓഗസ്റ്റ് 13.

പാലക്കാട് ജില്ലയിൽ മണ്ണാർക്കാട് താലൂക്കിൽ അലനല്ലൂരിൽ ജനിച്ച ഞരളത്തിൻ്റെ കീർത്തി ക്ഷേത്ര മത്തിലുകൾക്കകത്ത് തളച്ചിട്ടപ്പെട്ടിരുന്ന സോപാന സംഗീതത്തെ ജനങ്ങളുടെ ഇടയിലേക്ക് എത്തിച്ചു എന്നതാണ്. അമ്മയായിരുന്നു ആദ്യത്തെ ഗുരു. മാനസിക വിഭ്രാന്തിയിൽ നിന്ന് ഞരളത്തിനെ രക്ഷിച്ചത് ചെമ്പൈ വൈദ്യനാഥ ഭാഗവതർ ഉൾപ്പെടെയുള്ള ഗുരുക്കൻമാരാണ്. 41 വയസിലാണ് വിവാഹിതനായത്. സംഗീതം മാത്രം ജീവിതചര്യയാക്കിയ ഞരളത്തിന് ജീവിതത്തിൻ്റെ ഭൂരിഭാഗവും പ്രശസ്തിയൊന്നും കിട്ടാതെ ദാരിദ്ര്യത്തിൽ കഴിയാനായിരുന്നു വിധി. മലബാറിന് പുറത്ത് ഞരളത്തിൻ്റെ ഇടക്കയുടെ സൗന്ദര്യം അറിയപ്പെടാനും അനുഭവിക്കാനും കാരണക്കാർ കാവാലം നാരായണ പണിക്കരും ജി അരവിന്ദനുമാണ്. അരവിന്ദൻ്റെ തമ്പ്, ജോൺ എബ്രഹാമിൻ്റെ അമ്മ അറിയാൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കുകയും ചെയ്തു.
അനന്യമായ ആ വാദനശൈലി അനുകരിക്കാൻ ആർക്കും സാധ്യമല്ല എന്നത് കൊണ്ട് ഞരളത്തിനു ശിഷ്യന്മാർ ഉണ്ടായില്ല. മകൻ ഹരി ഗോവിന്ദൻ അറിയപ്പെടുന്ന സോപാന സംഗീത കലാകാരനാണ് .
അവസാനകാലത്ത് അവാർഡുകൾ ഈ മഹാനായ കലാകാരനെ തേടിയെത്തി. കേരള സംഗീതനാടക അക്കാദമി അവാർഡ് ( 1981), കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ് ( 1985), കലാമണ്ഡലം ഫെല്ലോഷിപ്പ് (1990) തുടങ്ങിയവ അവയിൽ ചിലതാണ്. സോപാനം എന്ന പേരിൽ ആത്മകഥ മരണശേഷമാണ് പ്രസിദ്ധീകരിക്കപ്പെട്ടത്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *