എസ് ആർ രംഗനാഥൻ

#ഓർമ്മ

എസ് ആർ രംഗനാഥൻ.

ഇന്ത്യയിൽ ലൈബ്രറി സയൻസ് എന്ന ശാസ്ത്രശാഖയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന എസ് ആർ രംഗനാഥൻ്റെ (1892-1972) ജന്മവാർഷികദിനമാണ്
ആഗസ്റ്റ് 12. ( 8/9 ഇങ്ങനെ പല തിയതികളും പ്രചാരത്തിലുണ്ട്)

ബ്രിട്ടീഷ് ഇന്ത്യയിൽ, മദ്രാസ് പ്രവിശ്യയിലെ ഷിയാലിയിൽ ( ഇന്നത്തെ ശീർകഴി) ജനിച്ച രംഗനാഥൻ, ഇഷ്ടവിഷയമായ ഗണിതശാസ്ത്രത്തിൽ മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് എം എ പാസായി മംഗലാപുരം, കോയമ്പത്തൂർ, മദ്രാസ് എന്നിവടങ്ങളിൽ അധ്യാപകനായി.
1923ൽ മദ്രാസ് യൂണിവേഴ്സിറ്റി ലൈബ്രറി സയൻസിൽ സർട്ടിഫിക്കേറ്റ് കോഴ്സ് തുടങ്ങാൻ തീരുമാനിച്ചു. പക്ഷേ യോഗ്യതയുള്ള അധ്യാപകരില്ല. മുഴുവൻ സമയവും – ഒഴിവുകാലം ഉൾപ്പെടെ, ലൈബ്രറിയിൽ ചെലവഴിക്കുന്ന രംഗനാഥൻ തന്നെ വകുപ്പ് തലവനാകണമെന്ന് അധികൃതർ നിര്ബന്ധിച്ചു. അധ്യാപനം അത്രയേറെ ഇഷ്ടപ്പെട്ടിരുന്ന അദ്ദേഹം ആദ്യം സമ്മതിച്ചില്ല. അവസാനം 1924ൽ അദ്ദേഹം പുതിയ ചുമതലയേറ്റു. ആദ്യം ചെയ്തത് ലണ്ടനിൽപോയി അവിടത്തെ യൂണിവേഴ്സിറ്റി ലൈബ്രറിയിൽ നിന്ന് ലൈബ്രറി സയൻസ് പഠിക്കുക എന്നതാണ്.
പിന്നീടങ്ങോട്ട് അതുമാത്രമായി ജീവിതവൃതം.
ലൈബ്രറി സയൻസ് സംബന്ധിച്ച് അനേകം പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. അവ ഇന്ന് ലോകത്തിലെ വിവിധ സർവകലാശാലകളിൽ പാഠപുസ്തകങ്ങളാണ്.
കോളൻ ക്ലാസിഫിക്കേഷൻ എന്ന ഒരു പുതിയ സമ്പ്രദായം തന്നെ ലൈബ്രറി പുസ്തകങ്ങൾക്കായി അദ്ദേഹം ആവിഷ്കരിച്ചിട്ടുണ്ട്. ലൈബ്രറി പുസ്തകങ്ങൾ സംബന്ധിച്ച് രംഗനാഥൻ ആവിഷ്കരിച്ച 5 നിയമങ്ങൾ എല്ലാവരും ഹൃദിസ്ഥമാക്കേണ്ടവയാണ്. 1992ൽ പുതുതായി ഒരു 6ആം നിയമം കൊണ്ടുവന്നു – ” Every Reader His Freedom”.
പിന്നീട് 7ആം നിയമവും vannu –
” Every Writer His Contribution to the Library”.

അടിക്കുറിപ്പ്:
25 വര്ഷം മുൻപ് മൂവാറ്റുപുഴയിൽ ഒരു പുതിയ ലൈബ്രറി തുടങ്ങാനുള്ള പദ്ധതിയുമായി ഡി സി കിഴക്കേമുറി സാറിനെ സമീപിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് കൽക്കത്ത ലൈബ്രറിയിൽ ജോലിചെയ്യുന്ന കെ എം ഗോവി മലയാളത്തിൽ എഴുതിയ ലൈബ്രറി സയൻസ് എന്ന പുസ്തകം വാങ്ങി വായിച്ചു പഠിക്കാനാണ്.
അങ്ങനെ ചെയ്തത് മറക്കാനാവാത്ത അനുഭവമായി.
ലൈബ്രറിയിൽ പക്ഷേ രംഗനാഥൻ്റെയും ഗോവിയുടേയും രീതിക്ക് പകരം കുറച്ച്കൂടി സമഗ്രമായ ഡൂവി ഡെസിമൽ സിസ്റ്റമാണ് ഞാൻ പ്രയോജനപ്പെടുത്തിയത്.
ഇന്ന് എല്ലാവരും കമ്പ്യൂട്ടർ ഉപയോഗിച്ച് പുസ്തകങ്ങൾ തരം തിരിച്ചു സൂക്ഷിക്കാൻ പഠിച്ചുകഴിഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *