മഴ – വിജയലക്ഷ്മി

#സാഹിത്യം

‘മഴ’.
വിജയലക്ഷ്മി.

“രാത്രിവീണയുമായ്…
ഏകാകിയാം യാത്രികന്‍ വന്നു…
വീണ്ടുമീ കര്‍ക്കടം…
എത്രയെത്രയോ കാലമായെങ്കിലും..
അല്പനാള്‍ മുമ്പിലെന്നപോല്‍..
ജന്നലില്‍ ഒറ്റമിന്നലില്‍..
വീണ്ടും പഴയ ഞാന്‍..
രാത്രിവീണയുമായ്..
ഏകാകിയാം യാത്രികന്‍ വന്നു..
വീണ്ടുമീ കര്‍ക്കടം…

കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും
കാറ്റു തൊട്ടാല്‍ പുഴങ്ങുന്ന വേരുകള്‍ ചോട്ടിലെങ്കിലും
മേലെ തളിരുകള്‍ ഏറ്റുവാങ്ങിടുന്നൊരീ
മഴചാറ്റലിന്‍ ഞാറ്റുപാട്ടും
നിറഞ്ഞ ചങ്ങാത്തവും

ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓമനിച്ചവരെല്ലാം പിരിഞ്ഞുപോയ്
ഓടിവന്ന വസന്തം തിരിച്ചുപോയ്
ഓര്‍മ്മകള്‍ക്കില്ല
ചാവും ചിതകളും
ഊന്നുകോലും
ജരാനര ദുഃഖവും

നാമൊരിക്കൽ
നനഞ്ഞൊരാഷാഡവും ചൂടി
നാമൊരിയ്ക്കല്‍ നനഞ്ഞൊരാഷാഡവും ചൂടി
അന്നുനടന്ന വഴികളില്‍
വേനലായ് മഞ്ഞുവന്നുപോയ്
പിന്നെയോ പിന്നെയോ കാനല്‍മാത്രം കടുത്തു
വരള്‍ച്ചയില്‍ കാട്ടുപൂക്കള്‍ കടലാസുപൂക്കളും
കാത്തു നമ്മളില്‍
കാടും നഗരവും

കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കി ലൊരിയ്ക്കലുമാക്കടം
കൂട്ടുകാരാ ഞെരിയുന്ന കൈവിരല്‍ കോര്‍ത്തു ഞാന്‍
നിന്റെ തേരുകള്‍ കാക്കിലും
ഓര്‍ത്തുവെയ്ക്കി
ലൊരിയ്ക്കലുമാക്കടം
തീയെരിഞ്ഞ തിരശ്ശീല
ഞാന്നൊരാ പോയകാല
ജലഛായ ശേഖരം
നീ വരുമ്പോള്‍ തുറക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍
ജാലകങ്ങളില്‍ വര്‍ഷാന്തരങ്ങളില്‍
നീ വരാന്‍ കാത്തിരിയ്ക്കുകയാണ് ഞാന്‍

ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
ആടിമാസമേ നിന്നസിധം മുഖം
നീലകേശം നിലയ്ക്കാത്ത സാന്ത്വനം
പുല്‍ക്കൊടിയില്‍
പൂഴിയില്‍ വീണു നീ
പുഷ്പമായും പരാഗമായും
മഹാവൃക്ഷമാകേണ്ട ബീജമായും മാറും
അത്ഭുതങ്ങളറിഞ്ഞൊരാ നാളുകള്‍
ചന്നമായ് നിന്‍ കുളിര്‍മ്മയിലേയ്ക്ക്
തന്‍ സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവില്ലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും
സന്നമാം മുഖം പൂഴ്ത്തിയ
നിസ്തേജനെന്റെ സൂര്യനെ
നീ മഴവിലിന്റെ ഇന്ദ്രജാലം പഠിപ്പിച്ച നാളുകള്‍
നീരുറവകള്‍ നീണ്ടനിഴലുകള്‍
നീറിവീണു കനത്തിരുണ്ടെങ്കിലും

ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
ആയിരങ്ങള്‍ക്കിടയ്ക്കൊരു പുഞ്ചിരി
തേടുമുള്ളിലെ ഗ്രാമീണപീഡനം
രാവുനീന്തി കടക്കേ ഉച്ചത്തിലായ്
ദൂരെ തിത്തിരിപക്ഷിതന്‍
രോദനം പോലെ മാറ്റൊലി കൊള്‍കെ
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം
മറ്റൊന്നുമില്ല ആടിമാസമേ
നിന്നസിധം മുഖം നീലകേശം
നിലയ്ക്കാത്ത സാന്ത്വനം

ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍
ആവണിയ്ക്കൊരു തുമ്പതേടുമ്പോഴും
ആരെയോര്‍ക്കേണ്ടു നിന്നെയല്ലാതെ ഞാന്‍”.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *