#കേരളചരിത്രം
ഉദയംപേരൂർ സൂനഹദോസ് കാനോനകൾ.
കേരളത്തിലെ മാർ തോമാ ക്രിസ്ത്യാനി സമൂഹത്തെ നെടുകെ പിളർത്തിയ സംഭവം എന്ന നിലയിലാണ് മിക്കവരും 420 വര്ഷം മുൻപ് (1599) നടന്ന ഉദയംപേരൂർ സൂനഹദോസിനെ വിലയിരുത്തുന്നത്.
എന്നാൽ കാലത്തിനു മുൻപേ നടന്നയാൾ എന്ന് ആർച്ച്ബിഷപ്പ് മേനെസിസിനെ വിശേഷിപ്പിക്കുന്നവരുമുണ്ട്. പിൽക്കാലത്ത് അത്യന്തം പുരോഗമനപരമായ പല മാറ്റങ്ങളും ക്രൈസ്തവസമൂഹത്തിൽ വരുത്താൻ പ്രാപ്തമായ നിയമങ്ങൾ ബലമായി നടപ്പാക്കാൻ മേനെസിസ് ശ്രമിച്ചതാണ് പിളർപ്പിലേക്ക് നയിച്ചത് എന്ന് വേണം കരുതാൻ.
ഉദയംപേരൂർ സുനഹദൊസിൻ്റെ കാനോനകളിൽ കാവ്യരുടെ (അക്രൈസ്തവർ) ആചാരങ്ങൾ മലങ്കര എടവകക്കാർ (കേരള ക്രൈസ്തവർ) ചെയ്യരുതെന്ന് വിലക്കുന്ന ചില സംഗതികൾ കാണുക:
പെല കുളി, തൊട്ടുകൂടായ്മ, തുടങ്ങിയ പലതും ഇതിൽ വിലക്കുന്നത് കാണാം. ദൈവത്തിൻ്റെ മുന്നിൽ എല്ലാവരും സമന്മാരാണ്, പളളിയിൽ എല്ലാവരും ഒരുമിച്ച് മുട്ടുകുത്തി പ്രാർത്ഥിക്കണം എന്ന് സൂനഹദോസ് വിശ്വാസികളെ ഓർമ്മിപ്പിക്കുന്നു.
നൂറ്റാണ്ടുകളോളം തമസ്‌കരിക്കപ്പെട്ട ഈ കാനോനകൾ ( നിയമങ്ങൾ)
1952ൽ കെ.എൻ. ഡാനിയേലാണ് ആദ്യമായി അച്ചടിച്ച് പ്രസിദ്ധീകരിച്ചത്.
ഇതിന്റെ പ്രസിദ്ധീകരണത്തിന് ആധാരമായി അദ്ദേഹം ഉപയോഗിച്ചത് മാന്നാനം സെമിനാരിയിൽ സൂക്ഷിച്ചിരുന്ന കൈയെഴുത്ത് പ്രതിയാണ്.
ഇക്കാലത്ത് കൂടുതൽ പ്രചാരത്തിലുള്ളത് ആധുനിക മലയാളത്തിൽ പ്രൊഫസർ സ്കറിയ സക്കറിയ തയാറാക്കിയ പുസ്തകമാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized