#കേരളചരിത്രം
#ഓർമ്മ
വില്ല്യം റിങ്കിൽടോബി.
തിരുവിതാംകൂറിന്റെ തെക്കൻപ്രദേശങ്ങളിൽ ആധുനിക വിദ്യാഭ്യാസത്തിന്റെ വിത്തുപാകിയ വില്യം റിങ്കിൽടോബിയുടെ (1770-1816) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 8.
ജർമ്മനിയിൽ ജനിച്ച വില്യം തോബിയാസ് റിങ്കിൽടോബിയാണ് തിരുവിതാകൂറിലെത്തിയ ആദ്യത്തെ പ്രോട്ടസ്റ്റന്റ് മിഷനറി.
1803ൽ തരങ്കംപാടിയിലെത്തിയ റിങ്കിൾടോബി,
പറയസമുദായത്തിൽ നിന്ന് ക്രിസ്തുമതത്തിൽ ചേർന്ന വേദമാണിക്യത്തിന്റെ ക്ഷണം സ്വീകരിച്ച് 1806ൽ റിങ്കിൽടോബി തിരുവിതാംകൂറിലെ കന്യാകുമാരി താലൂക്കിലെ മൈലാടിയിലെത്തി. 1809ൽ മാത്രമാണ് മൈലാടിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടിയത്. പിന്നീട് ഏഴു പള്ളികൾ കൂടി സ്ഥാപിക്കാൻ അനുവാദം കിട്ടി.
പള്ളികളോട് ചേർന്ന് സ്കൂളുകൾ തുടങ്ങി, ആധുനിക വിദ്യാഭ്യാസത്തിനു ശില പാകി എന്നതാണ് റിങ്കിൽടോബിയുടെ ചരിത്രത്തിലെ സ്ഥാനം. 1810 ആയപ്പോഴേക്കും 6 സ്‌കൂളുകളിലായി വിവിധ ജാതികളിൽപ്പെട്ട 60 കുട്ടികൾ – അതിൽ 3 മുസ്ലിം കുട്ടികളും – ഉണ്ടായിരുന്നു.
കേണൽ മൺറോ പകർച്ചവ്യാധികൾക്കെതിരെ കുത്തിവെപ്പ് തുടങ്ങിയപ്പോൾ വ്യാപകമായ എതിർപ്പാണുണ്ടായത്. ആളുകൾക്ക് സമ്മാനങ്ങൾ നൽകിയാണ് റിങ്കിൽടോബി എതിർപ്പ് മറികടന്നത്.
1813ൽ വലിയ ക്ഷാമം ഉണ്ടായപ്പോൾ ഇന്നത്തെ തൊഴിലുറപ്പ് പദ്ധതിയുടെ ഒരു പ്രാഗ് രൂപം ആവിഷ്കരിച്ച് ആ മിഷനറി ജനങ്ങളുടെ പട്ടിണി മാറ്റി.
150 വർഷം മുൻപുതന്നെ തന്റെ അനുയായികൾക്കിടയിൽ റിങ്കിൽടോബി മിശ്രഭോജനം നടപ്പാക്കി വിപ്ലവം സൃഷ്‌ടിച്ചിരുന്നു.
– ജോയ് കള്ളിവയലിൽ.



