#കേരളചരിത്രം
സെമിത്തേരികൾ.
മൃതശരീരം ഭൂമിയിൽ അടക്കം ചെയ്യുക എന്നതാണ് ക്രിസ്ത്യാനികളുടെ പണ്ടേയുള്ള രീതി.
ആദ്യകാലങ്ങളിൽ പള്ളികൾക്കുള്ളിലോ, പള്ളികളില്ലാത്ത സ്ഥലങ്ങളിൽ സ്വന്തം വീട്ടുമുറ്റത്തുമൊക്കെയാണ് ശവം അടക്കംചെയ്തിരുന്നത്.
സ്വന്തം കുടുംബാംഗങ്ങളുടെ മൃതശരീരം സ്വയം കുഴിവെട്ടി മറവ്ചെയ്ത ചരിത്രം ഒരു നൂറ്റാണ്ട് മുൻപത്തെ മലബാർ കുടിയേറ്റകാലത്തെ സ്ഥിരം കാഴ്ച്ചയായിരുന്നു.
പോർച്ചുഗീസുകാരുടെ ആഗമനത്തിന് ശേഷം
പള്ളിപ്പരിസരത്ത് ശവക്കോട്ട (സെമിത്തേരി) എന്ന പേരിൽ പിൽക്കാലത്ത് പ്രത്യേക സ്ഥലം വേർതിരിച്ച് അവിടെ മൃതസംസ്‌കാരം നടത്തുന്ന പതിവ് വന്നു.
എങ്കിലും ശവക്കോട്ടയുടെ അയൽവാസികളുടെ പരാതികൾ സ്ഥിരം സംഭവമായിരുന്നു. ചിലപ്പോൾ അത് ഇതരസമുദായങ്ങളുമായി സംഘട്ടനം വരെ എത്തിയിട്ടുണ്ട്.
അത്തരം പ്രശ്നങ്ങൾ വർധിച്ചപ്പോഴാകാം, 1930ൽ തിരുവിതാംകൂർ സർക്കാര് സിമിത്തേരികൾ സ്ഥാപിക്കുന്നതിന് സർക്കാരിൻ്റെ അനുവാദം വാങ്ങണം എന്ന ഉത്തരവ് പുറപ്പെടുവിച്ചത്.
70 കൊല്ലം മുൻപ് വന്ന ഒരു ലേഖനം കാണുക:
അനുവാദം കൂടാതെ ശവസംസ്കാരം നടത്തിയ ഒരു പുരോഹിതനെ ശിക്ഷിച്ചതും, തർക്കം കോടതിയിലെത്തിയപ്പോൾ ശിക്ഷ ഒഴിവാക്കിയതും മറ്റും വിവരിക്കുന്നു. മരിച്ചവരെ അടക്കുക എന്നത് മതപരമായ കടമ മാത്രമല്ല സമൂഹത്തിൻ്റെ കൂടി താൽപര്യമാണ് എന്ന ജഡ്ജിയുടെ നിരീക്ഷണം ശ്രദ്ധേയമാണ്.
അടുത്തകാലത്തുണ്ടായ ഓർത്തോഡോക്സ് യാക്കോബായ കക്ഷിവഴക്കുകളിൽ മൃതസംസ്കാരം സംബന്ധിച്ച് ഉണ്ടായ തീരുമാനങ്ങളും ഈ അടിസ്ഥാന തത്വം മുൻനിർത്തിയാണ് .
– ജോയ് കള്ളിവയലിൽ .
അടിക്കുറിപ്പ്:
കൊവിഡ് മഹാമാരിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കുന്നതിന് ക്രിസ്ത്യാനികൾക്ക് സഭാധികാരികൾ അനുവാദം നൽകിയിട്ടുണ്ട്.
Posted inUncategorized