മറിലിൻ മൺറോ

#ഓർമ്മ
#films

മറിലിൻ മൺറോ.

മറിലിൻ മൺറോയുടെ (1926-1962) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 5.

ഹോളിവുഡിൻ്റെ ചരിത്രത്തിലെ എക്കാലത്തേയും വലിയ സെക്സ് സിംബലാണ് മറിലിൻ. അമ്മ കടുത്ത മാനസികരോഗിയായതോടെ നോർമ്മാ ജീൻ വളർന്നത് 12 വളർത്തു കുടുംബങ്ങളിലായിട്ടാണ്. മോഡലായി തുടങ്ങിയ യുവതിക്ക് 1946ൽ ട്വെൻ്റിയത്ത് സെൻചുറി ഫോക്സ് ഒരു ഹൃസ്വകാല കോൺട്രാക്ട് നൽകി. ഏതാനും ചിത്രങ്ങളിൽ മുഖം കാണിച്ചശേഷം അവൾക്ക് മോഡലിംഗിലേക്ക് മടങ്ങേണ്ടിവന്നു. ഒരു കലണ്ടറിൽ നഗ്നചിത്രം വന്നതോടെ 1948 മുതൽ വീണ്ടും സിനിമാകരാറുകൾ ലഭിച്ചുതുടങ്ങി . 1950 മുതൽ മറിലിൻ ഹോളിവുഡിലെ ഏറ്റവും പ്രമുഖ നടിയായി മാറി.
1954ൽ ബേസ്ബോൾ താരം ജോ ഡീമാഗിയോയെ വിവാഹം ചെയ്തെങ്കിലും ഒരു വർഷം കഴിഞ്ഞ് അവർ പിരിഞ്ഞു . 1956ൽ പ്രമുഖ നാടകകൃത്തായ ആർതർ മില്ലറെ വിവാഹം ചെയ്തു. 1961ൽ ആ ബന്ധവും വേർപെടുത്തി. പ്രസിഡൻ്റ് ജോൺ എഫ് കെന്നഡിയുമായുള്ള ബന്ധം പ്രസിദ്ധമാണ് .
ലോസ് ഏഞ്ചൽസിലെ സ്വവസതിയിൽ മരിച്ചു കിടക്കുന്നതായി കാണപ്പെട്ട മെറിലിൻ വിഷാദരോഗം മൂലം ആത്മഹത്യ ചെയ്തു എന്നാണ് രേഖ. പക്ഷേ മാഫിയ കൊല ചെയ്തു എന്നു തുടങ്ങി കഥകൾക്ക് ഇന്നും പഞ്ഞമില്ല. മറിലിൻ്റെ 23 സിനിമകൾ അക്കാലത്ത് കൊയ്തത് 200 കോടി ഡോളറാണ്.
മർലിൻ മൺറോയുടെ കഥ പറയുന്ന പുസ്തകങ്ങളും സിനിമകളും നിരന്തരം പുറത്ത് വന്നുകൊണ്ടിരിക്കുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *