#ഓർമ്മ
തായാട്ട് ശങ്കരൻ
തായാട്ട് ശങ്കരൻ്റെ ( 1924-1983) ജന്മശതാബ്ദിയാണ്
2024 ഓഗസ്റ്റ് 5.
അധ്യാപകൻ, എഴുത്തുകാരൻ, വിമർശകൻ, രാഷ്ട്രീയനേതാവ്, പത്രാധിപർ എന്ന നിലകളിലെല്ലാം തിളങ്ങിയ തായാട്ട് ജനിച്ചത് പയ്യന്നൂരിലാണു് .
10 വര്ഷം കോഴിക്കോട് ഗണപത് സ്കൂളിൽ പഠിപ്പിച്ച ശേഷം എം എ പാസായി കോളെജ് അധ്യാപകനായി.
കോൺഗ്രസ്, കിസാൻ മസ്ദൂർ പ്രജാ പാർട്ടി, പി എസ് പി പാർട്ടികളിൽ പ്രവർത്തിച്ചശേഷം സി പി ഐ എം അംഗമായി.
കോഴിക്കോട് നിന്ന് പ്രസിദ്ധീകരിച്ചിരുന്ന വിപ്ലവം എന്ന പ്രസിദ്ധീകരണത്തിൻ്റെ പത്രാധിപരായിരുന്ന തായാട്ട് 1982ൽ ദേശാഭിമാനി പത്രത്തിൻ്റെ എഡിറ്ററായി. കാൻസർ ചികിത്സക്കിടയിൽ ബോംബെയിൽ വെച്ച് അന്ത്യം സംഭവിച്ചു.
നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. മാനസികമായ അടിമത്തം എന്ന കൃതിക്ക് 1968ലെ കേരള സാഹിത്യ അക്കാദമി അവാർഡ് ലഭിച്ചു.
– ജോയ് കള്ളിവയലിൽ.


