എൻകെൽസ്

#ഓർമ്മ

ഫ്രെഡറിക് എങ്കെൽസ്.

ഫ്രെഡറിക് എങ്കെൽസിൻ്റെ (1820-1895) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 5.

ആധുനിക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൻ്റെ സ്ഥാപനത്തിൽ കാറൽ മാർക്സിൻ്റെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്നു ഈ ജർമ്മൻ സോഷ്യലിസ്റ്റ് തത്വചിന്തകൻ.
ജർമനിയിലെ ബാർമനിൽ വസ്ത്രഫാക്ടറി ഉടമയായിരുന്ന അച്ഛൻ ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിൽ ഒരു സ്പിന്നിംഗ് മില്ലിൽ പങ്കാളിയായിരുന്നു. അങ്ങനെയാണ് എൻഗെൽസ് ഇംഗ്ലണ്ടിലെത്തിയത്.
നിരവധി ഭാഷകളിൽ പരിഞ്ജാനമുണ്ടായിരുന്ന എങ്കെൽസിൻ്റെ യഥാർത്ഥ താൽപര്യം പക്ഷേ സോഷ്യലിസ്റ്റ് തത്വശാസ്ത്രമായിരുന്നു.
1844ൽ മാർക്സിനെ കണ്ടുമുട്ടിയതു മുതൽ ഇരുവരും ഉറ്റ ചങ്ങാതിമാരും സഹപ്രവർത്തകരുമായി മാറി. എങ്കെൽസിൻ്റെ സാമ്പത്തികസഹായം ഇല്ലായിരുന്നെങ്കിൽ മാർക്സിന് തൻ്റെ ദൗത്യം പൂർത്തികരിക്കാൻ കഴിയുമായിരുന്നില്ല.
രണ്ടുപേരും ചേർന്ന് എഴുതിയ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848ൽ പ്രസിദ്ധീകരിച്ചു.
1883ൽ മാർക്സിൻ്റെ മരണശേഷം എങ്കെൽസാണ് മൂലധനത്തിൻ്റെ ( Das Kapital) രണ്ടും മൂന്നും വാല്യങ്ങൾ പ്രസിദ്ധീകരിച്ചത്.
മാർക്സിൻ്റെയും മാർക്സിസത്തിൻ്റെയും ഏറ്റവും വലിയ പ്രയോക്താവും പ്രചാരകനും എങ്കെൽസായിരുന്നു .
72 വയസ്സിൽ ലണ്ടനിൽ വെച്ച് മഹാനായ ഈ തത്ത്വചിന്തകൻ കാൻസർ മൂലം മരണടഞ്ഞു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *