വിശുദ്ധ ജോൺ വിയാനി

#ഓർമ്മ

സെൻ്റ് ജോൺ വിയാനി.

ജോൺ വിയാനിയുടെ 1786-1859) ചരമവാർഷികദിനമാണ്
ഓഗസ്റ്റ് 4.

ആഗോള കത്തോലിക്കസഭ ഇടവകവൈദികരുടെ മാതൃകയും വഴികാട്ടിയുമായി പ്രഖ്യാപിച്ച വിശുദ്ധനാണ് ഫ്രാൻ‌സിൽ ജനിച്ച ജീൻ ബാപ്ടിസ്റ്റെ മരിയ വിയാനി.
ഫ്രഞ്ച് വിപ്ലവത്തെത്തുടർന്ന് കത്തോലിക്കാ വിശ്വാസികൾ വേട്ടയാടപ്പെട്ടിരുന്ന കാലത്തു ജനിച്ച വിയാനിക്ക് വലിയ വിദ്യാഭ്യാസമൊന്നും നേടാൻ കഴിഞ്ഞില്ല.
1802ൽ നെപ്പോളിയൻ ബോണപ്പാർട്ട് കത്തോലിക്കാസഭക്കുള്ള നിരോധനം പിൻവലിച്ചെങ്കിലും, വിയാനിക്ക് പട്ടാളത്തിൽ ചേരേണ്ടിവന്നു. അവിടെനിന്ന് ഒളിച്ചുകടന്നു സെമിനാരിയിൽ ചേർന്ന് 1815ൽ വൈദികനായി.
1818ൽ ആർസിലെ ഇടവകവികാരിയായി നിയമിതനായ അദ്ദേഹം മരണം വരെ അവിടെ വിശ്വാസികളെ സേവിച്ചു. വളരെ വേഗത്തിൽ “ആർസിലെ പുരോഹിത”ന്റെ പ്രശസ്തി ലോകമെമ്പാടും പടർന്നു. ആർസ് വലിയ തീർഥാടനകേന്ദ്രമായി മാറി. പ്രസംഗം കേൾക്കാനും കുമ്പസാരിക്കാനും മൈലുകൾ നീണ്ട ക്യു സ്ഥിരമായി. 16-18 മണിക്കൂർ ദിവസവും കുമ്പസാരക്കൂട്ടിൽ ചിലവഴിക്കുമായിരുന്നു എന്നാണ് ചരിത്രം.
– ജോയ് കള്ളിവയലിൽ.

അടിക്കുറിപ്പ്:

2023 ഏപ്രിലിൽ ഫ്രാൻസിലെ ആറ്സ് ഗ്രാമം സന്ദർശിക്കാൻ അവസരം കിട്ടിയത് ഭാഗ്യമായി കരുതുന്നു. 200 കൊല്ലം മുൻപ് ജോൺ വിയാനി താമസിച്ചിരുന്ന വീടും, പുരോഹിതനും വികാരിയും എന്ന നിലയിൽ ആത്മീയശുശ്രൂഷ ചെയ്തിരുന്ന പള്ളിയും കാണാനും പ്രാർത്ഥിക്കാനും സാധിച്ചു. ഗ്രാമത്തിൻ്റെ വിശുദ്ധി അതേപോലെ കാത്തുസൂക്ഷിക്കുന്ന ആർസിൽ ഒരു കുടുംബം നടത്തുന്ന ഹോട്ടലിലെ താമസവും ഭക്ഷണവും മറക്കാനാവാത്ത അനുഭവമായിരുന്നു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *