കിഷോർ കുമാർ

#ഓർമ്മ

കിഷോർ കുമാർ.

കിഷോർ കുമാറിന്റെ (1929-1987) ജന്മവാർഷികദിനമാണ്
ഓഗസ്റ്റ് 4.

പിന്നണിഗായകൻ, അഭിനേതാവ്, സംഗീതസംവിധായകൻ, ഗാനരചയിതാവ്, എഴുത്തുകാരൻ, ഡയറക്ടർ, പ്രൊഡ്യൂസർ, തിരക്കഥാകൃത്ത് – എല്ലാമായിരുന്നു ഈ ബഹുമുഖപ്രതിഭ.
ഇന്നത്തെ മധ്യപ്രദേശിലെ ഖാണ്ഡവയിൽ ജനിച്ച ആഭസ്കുമാർ ഗാംഗുലി, അതിനകം ഹിന്ദി സിനിമാതാരമായിക്കഴിഞ്ഞിരുന്ന ജ്യേഷ്ഠൻ അശോക് കുമാറിനെ പിന്തുടർന്നാണ് ബോംബെയിൽ എത്തിയത്.
1946 മുതൽ 1955 വരെ 22 ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും 16ഉം പൊളിഞ്ഞു.
എസ് ഡി ബർമ്മനാണ് കിഷോറിലെ ഗായകനെ തിരിച്ചറിഞ്ഞു വളർത്തിയത്. ക്ലാസ്സിക്കൽ പരിശീലനം ഒന്നുമില്ലാത്ത കിഷോറിനെ, ബർമ്മൻ ദേവ് ആനന്ദിന്റെ ശബ്ദമാക്കി. സി രാമചന്ദ്ര, ഖയ്യാം തുടങ്ങിയ സംഗീതസംവിധായകരും കിഷോറിന്റെ ശബ്ദം പ്രയോജനപ്പെടുത്തി. മിക്കവാറും എല്ലാ നായകന്മാർക്ക് വേണ്ടിയും കിഷോർ പാടി.
1969ൽ ആരാധന എന്ന ചിത്രത്തോടെ കിഷോർ കുമാർ രാജേഷ് ഖന്നയുടെ ശബ്ദമായി മാറി. 245 ഗാനങ്ങളാണ് രാജേഷ് ഖന്നയെ വെച്ച് ചിത്രീകരിക്കപ്പെട്ടത്. പിതാവിന് പുറകെ മകൻ ആർ ഡി ബർമ്മന്റെയും ഇഷ്ടഗായകനായി കിഷോർ മാറി. കിഷോർ കുമാർ – ആശാ ബോൺസ്ലെ ജോടിയുടെ യുഗ്മഗാനങ്ങൾ പിറകെ പിറകെ ഹിറ്റുകളായി മാറി.
സംഭവബഹുലമായ വിവാഹജീവിതമായിരുന്നു കിഷോറിന്റെത്. നാലു നടിമാർ ഭാര്യമാരായി . ആദ്യം ബംഗാളി നടി റൂമ ഗുഹ താക്കൂര്ത്ത. പിന്നീട് ഹിന്ദി നടി മധുബാല. അതിനുശേഷം വിവാഹംചെയ്ത യോഗിത ബാലി വിവാഹമോചനം നേടി നടൻ മിഥുൻ ചക്രവർത്തിയുടെ ഭാര്യയായി. അവസാനം മരണംവരെ ലീന ചന്ദ്‌വാർക്കർ.
നാലു പതിറ്റാണ്ടിനു ശേഷവും ലോകമെമ്പാടും കിഷോർ കുമാറിന്റെ അനശ്വരഗാനങ്ങൾ അലയടിക്കുന്നു.
– ജോയ് കള്ളിവയലിൽ.

https://youtu.be/SfzGvx0uPQw

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *