#ഓർമ്മ
അലക്സാണ്ടർ സോൾസെനിട്‌സിൻ.
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ റഷ്യൻ നോവലിസ്റ്റ്, സോൾസെനിട്‌സിൻ്റെ (1918-2008) ചരമവാർഷികദിനമാണ്
ആഗസ്റ്റ് 3.
ജനിക്കുന്നതിന് ആറുമാസം മുൻപ്, ഒന്നാം ലോകമഹായുദ്ധത്തിൽ അച്ഛൻ നഷ്ടപ്പെട്ട സോൾസെനിട്‌സിൻ 1941ൽ ഗണിതശാസ്ത്ര ബിരുദധാരിയായെങ്കിലും എഴുത്തിലായിരുന്നു താൽപര്യം. രണ്ടാം ലോകമഹായുദ്ധത്തിൽ ക്യാപ്റ്റനായി ജോലിചെയ്യുന്ന സമയത്ത് 1945ൽ സ്റ്റലിനെപ്പറ്റി മോശം പരാമർശങ്ങൾ നടത്തി എന്ന പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടു. 8 വര്ഷം കഠിനതടവിനു വിധിക്കപ്പെട്ട അദ്ദേഹം, കാലാവധി തീരാൻ ആറുമാസം മാത്രം ബാക്കിനിൽക്കെ ജീവപര്യന്തം തടവുശിക്ഷക്ക് വിധിക്കപ്പെട്ടു. കാൻസർ ബാധിച്ചത് മൂലം 1954ൽ വിട്ടയക്കപ്പെട്ടു.
1956ൽ, 42വയസ്സിൽ One Day in the life of Ivan Denisovitch എന്ന നോവൽ എഴുതി. 1965ൽ The First Circle, 1968ൽ Cancer Ward, 1971ൽ August 1914 എന്നീ നോവലുകൾ പ്രസിദ്ധപ്പെടുത്തി. 1973ൽ എഴുതിയ The Gulag Archipelago എന്ന നോവൽ അധികാരികളുടെ എതിർപ്പ് അവഗണിച്ച് പാരീസിലാണ് പ്രസിദ്ധീകരിച്ചത്. തുടർന്ന് സോവിയറ്റ് യൂണിയനിൽ നിന്ന് ബഹിഷ്കൃതനായ സോൾസെനിട്‌സിന് 1994ൽ മാത്രമാണ് തിരിച്ചെത്താൻ സാധിച്ചത്.
1970ൽ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിച്ചു .
സ്റ്റാലിൻ്റെ ഭരണകാലത്ത് നടന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ പുറംലോകം അറിഞ്ഞത് സോൾസെനിട്‌സിൻ്റെ നോവലുകളിലൂടെയാണ്.
വർഷങ്ങൾ പിന്നിട്ടിട്ടും ഈ കൃതികൾ കണ്ണുനിറയാതെ വായിക്കാൻ കഴിഞ്ഞിട്ടില്ല.
– ജോയ് കള്ളിവയലിൽ.
Posted inUncategorized