#ഓർമ്മ
കൃഷ്ണദാസ്
ഗ്രീൻ ബുക്സ്.
കൃഷ്ണദാസിൻ്റെ ( ആർ വത്സൻ – 70) ഓർമ്മദിവസമാണ്
ഓഗസ്റ്റ് 1.
ഗൾഫ് നാടുകളിൽ ഉൾപ്പെടെ പത്രപ്രവർത്തന രംഗത്തും ബാങ്കിംഗ് മേഖലയിലും പ്രവർത്തിച്ച ശേഷമാണ് എഴുത്തുകാരൻ കൂടിയായ കൃഷ്ണദാസ് പ്രസാധകനായി മാറിയത്.
നിരവധി പുസ്തകസ്നേഹികളുടെ ശവപ്പറമ്പാണ് കേരളത്തിലെ പുസ്തകപ്രസാധന രംഗം.
സാഹിത്യ പ്രവർത്തക സഹകരണ സംഘത്തിനു പോലും കാലിടറിയ മേഖലയിൽ അസൂയാവഹമായ വിജയം നേടിയ ഒരേയൊരാൾ ഡി സി കിഴക്കേമുറി മാത്രമാണ്.
കാശു കളഞ്ഞവരുടെ കൂട്ടത്തിൽ എം ടി മുതൽ പുനത്തിൽ കുഞ്ഞബ്ദുള്ള വരെയുണ്ട്. ജീവൻ കളഞ്ഞവരുടെ കൂട്ടത്തിൽ പ്രമുഖൻ ഒലീവ് ബുക്സിൻ്റെ ഷെല്ലിയായിരിക്കണം.
ഒരു പുസ്തകം കൊണ്ട് മാത്രം വിജയം നേടിയ ആശ്രാമം ഭാസിയുണ്ട്. കുറച്ചെങ്കിലും നേട്ടമുണ്ടാക്കിയവരുടെ കൂട്ടത്തിലാണ് ഗ്രീൻ ബുക്സും കൃഷ്ണദാസും. നക്ഷത്രം തെളിഞ്ഞത് പ്രമുഖ പ്രസാധകൻ നിരസിച്ച ബെന്യാമിൻ്റെ ആടുജീവിതം മൂലമാണെന്ന് വേണം കരുതാൻ.
ഇതൊക്കെയായിട്ടും നിലവിളക്കിൻ്റെ മുന്നിലേക്ക് എത്തുന്ന ശലഭങ്ങൾ പോലെ ദിവസേന എന്നോണം പുതിയ പ്രസാധകർ രംഗത്ത് വരുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized