ഭരതൻ

#ഓർമ്മ
#films

ഭരതൻ

ചലചിത്രസംവിധായകൻ ഭരതന്റെ (1947-1998) ഓർമദിനമാണ്
ജൂലൈ 30.

ത്രിശൂർ വടക്കാഞ്ചേരി യിൽ ജനിച്ച ഭരതൻ സംവിധായകന്‍ , തിരക്കഥാകൃത്ത് ,
നിര്‍മ്മാതാവ്, കലാസംവിധായകന്‍,ഗാനരചയിതാവ്, സംഗീതസംവിധായകന്‍ എന്നീ നിലകളിലെല്ലാം പ്രതിഭ തെളിയിച്ചയാളാണ്.

സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്നും ഡിപ്ലോമ നേടിയ ഭരതന്‍, വിന്‍സെന്റ് സംവിധാനം ചെയ്ത ഗന്ധര്‍വക്ഷേത്രം എന്ന ചലച്ചിത്രത്തിന്റെ കലാസംവിധായകനായാണ് ചലച്ചിത്രലോകത്ത് കടന്നുവന്നത.
1974 ല്‍ പത്മരജൻ തിരക്കഥ എഴുതിയ പ്രയാണം എന്ന ചലച്ചിത്രത്തോടെ സ്വതന്ത്ര സംവിധായകനായി.
ചിത്രം ഏറ്റവും നല്ല പ്രാദേശിക ഭാഷാചിത്രത്തിനുളള ദേശീയ പുരസ്കാരം നേടി.

ഭരതനും പത്മരാജനുമായുളള കൂട്ടുകെട്ട് മലയാളസിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു. രതിനിര്‍വ്വേദം, തകര എന്നിവ ഇക്കൂട്ടത്തിൽ ശ്രദ്ധേയമായി.
തകര പിന്നീട് ഭരതന്‍ തന്നെ ആവാരം പൂ എന്ന പേരില്‍ തമിഴിൽ പുറത്തിറക്കി. ചാമരം, മര്‍മ്മരം, പാളങ്ങൾ, എന്റെ ഉപാസന തുടങ്ങിയ ഭരതൻ – പത്മരാജൻ ചിത്രങ്ങൾ വലിയ ജനപ്രീതി നേടിയവയാണ്.
ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, വൈശാലി എന്നീ ചിത്രങ്ങൾ ഭരതൻ്റെ ഏറ്റവും മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ഇടം നേടിയവയാണ്.

ഭരതൻ്റെ തേവര്‍മകന്‍ എന്ന ചലച്ചിത്രം തമിഴിലെ എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നായി കരുതപ്പെടുന്നു.
നിരവധി പ്രേമബന്ധങ്ങൾക്ക് ഒടുവിൽ പ്രശസ്ത നടി കെ പി എ സി ലളിതയെ വിവാഹം ചെയ്തു.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *