#കേരളചരിത്രം
മാമാങ്കം.
കേരള ചരിത്രത്തിലെ ഒരു ഗതകാല വീരസ്മരണയാണ് മാമാങ്കം.
ഭാരതപ്പുഴയുടെ തീരത്ത് തിരുനാവായയിൽ 12 വർഷത്തിൽ ഒരിക്കൽ നടന്നു വന്നിരുന്ന മാമാങ്കത്തിൻ്റെ ചരിത്രം എ വി ശ്രീകണ്ഠപ്പൊതുവാൾ 67 കൊല്ലം മുൻപ് രേഖപ്പെടുത്തി വെച്ച പുസ്തകം അമൂല്യമായ ഒരു ചരിത്രരേഖയാണ്.
ദ്രാവിഡനാട് ക്രമേണ ആര്യന്മാരുടെ അധിനിവേശത്തിനു കീഴ്പ്പെട്ട് ബ്രാഹ്മണർ എങ്ങനെ കേരളസമൂഹത്തിൻ്റെ നിയന്ത്രണം കയ്യിലാക്കി എന്ന് ഗ്രന്ഥകാരൻ വിവരിക്കുന്നു. പതിമൂന്നാം നൂറ്റാണ്ടിൽ കേരളസമൂഹം – നമ്പൂതിരിമാർ ഉൾപ്പെടെ – ആയോധനകലകൾ അഭ്യസിച്ചുവന്നിരുന്ന കാര്യം ഇബന് ബത്തൂത്ത വിവരിക്കുന്നുണ്ട്.
12 വര്ഷം കൂടുമ്പോൾ എല്ലാ കരാറുകളും, ഉടമ്പടികളും റദ്ദാക്കി, ഭൂവുടമസ്ഥത അവസാനിക്കുകയും ചെയ്യുന്ന, പുതിയ ഒരു രക്ഷാപുരുഷനെ സമൂഹം നിയോഗിക്കുന്ന മാമാങ്കം അഞ്ചുകൊല്ലം കൂടുമ്പോൾ പുതിയ ഭരണാധികാരിയെ തെരഞ്ഞെടുക്കുന്ന ആധുനിക സമ്പ്രദായവുമായി താരതമ്യം ചെയ്യുന്നത് കൗതുകകരമാണ്.
12 വർഷം കൂടുമ്പോൾ ഏല്ലാ അധികാരക്കുത്തകകളും പൊളിച്ച് എഴുതുന്ന രീതി ആരെയാണ് ആകർഷിക്കാത്തത്?
– ജോയ് കള്ളിവയലിൽ.
https://shijualex.in/mamagam1957avsp/?fbclid=IwAR28iOcBeOO3DiZJM98f7aRNTwsAiGh7KoGeiXi10Nnp6BSRifojaoaO4Dc







