#കേരളചരിത്രം
ഒരു നൂറ്റാണ്ട് മുൻപ്.
അഭ്യസ്തവിദ്യരായ രണ്ടു മലയാളി പെൺകുട്ടികൾ.
ഒരു നൂറ്റാണ്ട് മുൻപ് തിരുവിതാംകൂറിൽ രണ്ടു മലയാളി ക്രിസ്ത്യൻ സഹോദരികൾ ഉന്നതബിരുദം നേടുന്നു. ഒരാൾ എം എ യും, അപര എം എക്ക് തുല്യമായ ബി എ ഹോണേർസും. അച്ഛൻ മുൻസിഫ് ജഡ്ജിയായിരുന്നതിൻ്റെ സൗഭാഗ്യം.
ആരാണിവർ? ഏത് വർഷത്തെ ഫോട്ടോയാണ്? അവർക്ക് പിന്നീട് എന്തു സംഭവിച്ചു? ആർക്കെങ്കിലും അറിയാമോ?.
സമാനമായ രണ്ടു യുവതികൾ എൻ്റെ അറിവിൽ നിധീരി സഹോദരിമാരാണ്. അവിവാഹിതയായിരുന്ന അന്ന നിധീരി തിരുവനന്തപുരം വിമൻസ് കോളേജ് പ്രിൻസിപ്പലായി. സഹോദരി പ്രശസ്തനായ ഐ സി ചാക്കോയുടെ ഭാര്യയും.
പ്രശസ്തനായ നിധീരിക്കൽ മാണിക്കത്തനാരുടെ സഹോദരൻ ജോൺ നിധീരി വക്കീലിൻ്റെ മക്കളായിരുന്നു അവർ.
– ജോയ് കള്ളിവയലിൽ.
Posted inUncategorized