#ഓർമ്മ
ജോർജ് ബെർണാഡ് ഷാ.
ഇംഗ്ലീഷ് സാഹിത്യത്തിലെ അനശ്വരപ്രതിഭയായ ജോർജ് ബെർണാഡ് ഷായുടെ (1856-1950) ജന്മവാർഷികദിനമാണ്
ജൂലൈ 26.
1925ലെ നോബൽ പുരസ്കാരജേതാവായ
ഷായുടെ നാടകങ്ങൾ നേടിയ പ്രശസ്തി ചുരുക്കം എഴുത്തുകാർക്ക് മാത്രം ലഭിച്ചിട്ടുള്ള ബഹുമതിയാണ്.
അയർലൻഡിലെ ഡബ്ലിലിനാണ് ഷാ ജനിച്ചത്. ഔപചാരികവിദ്യാഭ്യാസം ഷായുടെ പ്രീതി പിടിച്ചുപറ്റിയില്ല. 1876ൽ ലണ്ടനിലേക്ക് കുടിയേറിയ ഷാ വളരെവേഗം സാഹിത്യ, നാടക, വിമർശകൻ എന്നനിലയിൽ പേരെടുത്തു. ഫേബിയൻ സൊസൈറ്റിയിൽ അംഗമായ ഷാ സോഷ്യലിസ്റ്റായാണ് അറിയപ്പെട്ടത്.
ഇബ്സൻ്റെ നാടകങ്ങളാണ് ഷായ്ക്ക് നാടകങ്ങൾ എഴുതാൻ പ്രേരകമായത്.
Mrs Warren’s Profession (1898) മുതൽ സമൂഹത്തിൻ്റെ ഹിപ്പോക്രസിയെ പരിഹസിക്കുന്ന നാടകങ്ങൾ അദ്ദേഹം തുടരെ എഴുതി. വേശ്യാവൃത്തിയായിരുന്നു മിസ്സസ് വാറൻ്റെ തൊഴിൽ. മധ്യവർഗ്ഗത്തിൻ്റെ ഇരട്ടമുഖം തുറന്നുകാട്ടിയ നാടകമാണ് Pygmallion (1912). ആ പ്രൊഫസറെയും എലീസയെന്ന നാടൻ പെൺകുട്ടിയെയും ആർക്കാണ് മറക്കാൻ പറ്റുക.
ഷായുടെ മിക്ക നാടകങ്ങളും പിൽക്കാലത്ത് ചലച്ചിത്രമാക്കപ്പെട്ടിട്ടുണ്ട്. My Fair Lady തുടങ്ങിയ ചിത്രങ്ങൾ നേടിയ ജനപ്രീതി അഭൂതപൂർവമാണ്.
ബ്രിട്ടീഷ് സമൂഹത്തിലെ തിരുത്തൽശക്തിയായി അദ്ദേഹം മരണംവരെ തുടർന്നു. ഷായുടെ കൃതികൾ 35 വാല്യങ്ങളായി സമാഹരിച്ച് 1930 മുതൽ 1950 വരെയുള്ള കാലഘട്ടത്തിൽ പ്രസിദ്ധീകരിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ
Posted inUncategorized