#കേരളചരിത്രം
അന്തോക്യ പാത്രിയർക്കീസ്.
1905ലെ മലങ്കര ഇടവക പത്രികയിൽ വന്ന ഒരു വാർത്ത:
അന്ത്യോക്യ പാത്രിയർക്കീസും മലങ്കര കാതോലിക്കായും തമ്മിലുള്ള അധികാരത്തർക്കം മൂത്ത്
മലങ്കര സുറിയാനി സഭ ഇന്ന് ഓർത്തോഡോക്സ്, യാക്കോബായ എന്ന് രണ്ടായി പിരിഞ്ഞ സ്ഥിതിയിലാണ്.
ഈ പിളർപ്പിൻ്റെ തുടക്കത്തിൽ നിർണ്ണായകമായ ഒരു പങ്കു വഹിച്ചയാളാണ് വാർത്തയിൽ പറയുന്ന അന്ത്യോക്യൻ പത്രിയാർക്കീസ്.
1903 നവംബർ 10ന് തുർക്കി സര്ക്കാർ പുറത്താക്കിയ ഈ അബ്ദേഡ് മിശിഹോ പാത്രിയർക്കീസാണ് മലങ്കര മെത്രാൻ വട്ടശ്ശേരിൽ മാർ ദിവന്യാസോസിൻ്റെ ക്ഷണം സ്വീകരിച്ച് കേരളത്തിൽ വന്ന് കാതോലിക്കേറ്റ് സ്ഥാപിച്ച് 1912 സെപ്റ്റംബർ 15ന് പൗലോസ് മാർ ഇവാനിയോസിനെ മലങ്കര കാതോലിക്കായായി വാഴിച്ചത്.
മലങ്കരസഭയിലെ തർക്കങ്ങൾ തുടങ്ങിവെച്ച വട്ടിപ്പണക്കേസ് 1889ൽ തിരുവിതാംകൂർ റോയൽ കോടതി പാത്രിയർക്കീസ് പക്ഷത്തിന് അനുകൂലമായിട്ടാണ് വിധിച്ചത്.
തർക്കം മൂത്തപ്പോൾ 1911മെയ് 31ന്
അബ്ദേദ് മിശിഹൊ പാത്രിയർക്കീസ് പുറത്താക്കപ്പെട്ടപ്പോൾ പത്രിയർക്കീസായ അബ്ദുല്ല പത്രിയർക്കീസ് വട്ടശ്ശേരിൽ തിരുമേനിയെ സഭയിൽനിന്ന് പുറത്താക്കിയിരുന്നു. മുടക്ക് പിൻവലിച്ചെങ്കിലും
പിന്നീട് കണ്ടത് ഇടക്കിടക്ക് യോജിക്കുകയും പിന്നീട് പിരിയുകയും ചെയ്യുന്ന മെത്രാൻ ( കാതോലിക്കാ) – ബാവാ ( പാത്രിയർക്കീസ്) കക്ഷികളെയാണ്.
1934ൽ മലങ്കര മെത്രാൻ , കാതോലിക്കാ, സ്ഥാനങ്ങൾ ഒരേയാൾ തന്നെ വഹിക്കുന്ന രീതി നിലവിൽവന്നു.
1958ൽ മലങ്കര കാതോലിക്കേറ്റ് നിയമാനുസൃതം സ്ഥാപിതമായതാണ് എന്ന് സുപ്രീംകോടതി വിധിച്ചു.
മലങ്കരസഭക്ക് മൊത്തത്തിൽ 1934ലെ ഭരണഘടന ബാധകമാണ് എന്ന
2018ലെ സുപ്രീംകോടതി വിധിയോടെ ഓർത്തോഡോക്സ് വിഭാഗം സമ്പൂർണ്ണവിജയം നേടിയ സ്ഥിതിയാണ് നിലവിൽ.
പള്ളികളുടെ നിയന്ത്രണം സംബന്ധിച്ച തർക്കങ്ങൾ പലയിടത്തും വലിയ ക്രമസമാധാനപ്രശ്നമായി മാറിക്കഴിഞ്ഞു.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ: gpura.org
Posted inUncategorized