#ഓർമ്മ
ആറ്റൂർ രവിവർമ്മ.
കവി ആറ്റൂർ രവിവർമ്മയുടെ (1930-2019) ഓർമ്മദിവസമാണ് ജൂലൈ 26.
തൃശ്ശൂരിലെ ആറ്റൂർ ഗ്രാമത്തിൽ ജനിച്ച രവിവർമ്മ, മലയാളത്തിൽ ബിരുദാനന്തരബിരുദം നേടിയശേഷം കോളേജ് അധ്യാപകനായി.
തമിഴിൽ നിന്നടക്കം നിരവധി കൃതികൾ വിവർത്തനം ചെയ്തിട്ടുണ്ട്. സുന്ദരരാമസ്വാമിയുടേതു മുതൽ തമിഴിലെ പുതുതലമുറയിലെ കഥാകാരിയായ രാജാത്തി സൽമയുടെ കൃതികൾ വരെ അദ്ദേഹം മലയാളത്തിലേക്ക് മൊഴി മാറ്റി.
1994 ൽ പ്രസിദ്ധീകരിച്ച
‘ആറ്റൂർ രവിവർമ്മയുടെ കവിതകൾ’ എന്ന കൃതിക്ക് 1996ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
1957 മുതൽ കവിതകൾ എഴുതിത്തുടങ്ങിയ ആറ്റൂരിന്‍റെ ആദ്യ കവിതാസമാഹാരം ‘കവിത ‘ പുറത്തുവരുന്നത് 1977ലാണ്. ”മേഘരൂപൻ”, ”സംക്രമണം” മുതലായ കവിതകൾ പിന്നീട് ഏറെ ചർച്ചചെയ്യപ്പെട്ടു.
2003ല്‍ പുറത്തുവന്ന “ആറ്റൂര്‍ രവിവര്‍മയുടെ കവിതകളി’ൽ 1995 മുതലുള്ള കവിതകളാണ് സമാഹരിക്കപ്പെട്ടത്. “ആറ്റൂര്‍ക്കവിതകള്‍’ എന്ന സമ്പൂര്‍ണ സമാഹാരം 2012ല്‍ പ്രകാശിതമായി.
മലയാള കവിതയെ ആധുനികവത്കരിച്ച അയ്യപ്പപ്പണിക്കരെപ്പോലെയുള്ള കവികളോട് ചേർന്നുനിൽക്കുന്നു, ആറ്റൂർ രവിവർമ്മ.
”സഹ്യനേക്കാൾ തലപ്പൊക്കം,
നിളയേക്കാളുമാർദ്രത,
ഇണങ്ങി നിന്നിൽ, സൽപ്പുത്രൻമാരിൽ പൈതൃകമങ്ങനെ.
നിനക്കുറങ്ങാൻ പൂഴി വിരിപ്പൂ
ഭാരതപ്പുഴ,
നിനക്ക് കാണാൻ
മാനം നീർത്തുന്നൂ വർണപ്പുസ്തകം” …….
(പി കുഞ്ഞിരാമൻ നായരെക്കുറിച്ച് എഴുതിയ ”മേഘരൂപൻ” എന്ന കവിതയിൽ നിന്ന്) .
– ജോയ് കള്ളിവയലിൽ.
https://m.facebook.com/story.php?story_fbid=2534180473312598&id=100001620099298&mibextid=Nif5oz







