#ഓർമ്മ
മുകേഷ്.
മുകേഷിന്റെ (1923-1976) ജന്മവാർഷികദിനമാണ്
ജൂലൈ 22.
ദില്ലിയിൽ ജനിച്ച മുകേഷ് ചന്ദ് മാത്തൂർ 1945ൽ പെഹ്‌ലി നസർ എന്ന ഹിന്ദി ചിത്രത്തിലാണ് ആദ്യമായി പിന്നണി പാടിയത്.
ഹിന്ദി ചലച്ചിത്രഗാനരംഗത്തെ സ്വർണ്ണശബ്ദം എന്നാണ് മുകേഷ് അറിയപ്പെട്ടിരുന്നത്.
രാജ് കപൂറിന്റെ എല്ലാ ഗാനങ്ങളും മുകേഷിലൂടെയാണ് നാം കേട്ടത്. 1948ൽ ആഗ് എന്ന ചിത്രത്തിൽ തുടങ്ങിയ ആ ബന്ധം അവസാനം പാടിയ 1975ലെ ‘എക് ദിൻ ബിക് ജായേഗാ മാട്ടി കെ മൂൽ’ വരെ തുടർന്നു. മനോജ് കുമാറിന്റെ ശബ്ദവും മുകേഷ് ആയിരുന്നു.
1976 ഓഗസ്റ്റ് 27ന് അമേരിക്കയിൽവെച്ച് ഹൃദയാഘാതം മൂലം മരണമടയുന്നതു വരെ റഫി, കിഷോർ കുമാർ, എന്നിവരോടൊപ്പം ഹിന്ദി ചലച്ചിത്രഗാനരംഗത്തെ മുൻനിരക്കാരനായി മുകേഷ് തുടർന്നു.
അര നൂറ്റാണ്ടിനുശേഷവും മുകേഷ് ഗാനങ്ങൾ ആസ്വാദകർ വീണ്ടും വീണ്ടും കേൾക്കുന്നു. മുകേഷ് ഗാനങ്ങൾ മാത്രം പാടുന്ന അനേകം ഗായകർ ഇന്നുമുണ്ട്.
മലയാളികളിൽ എനിക്ക് ഏറ്റവും ഇഷ്ടം എന്റെ പ്രിയ സുഹൃത്ത് കോഴിക്കോട്ടെ നയൻ ഷായാണ്. എല്ലാ വർഷവും നയൻ ഗാനമേളകൾ സംഘടിപ്പിച്ചു മുകേഷ് ഗാനങ്ങൾ ജനങ്ങളുടെ കാതുകളിൽ എത്തിക്കുന്നു.
കരുണയും സ്നേഹവും കണ്ണീരുമെല്ലാം കൊണ്ട് ഓരോ മുകേഷ് ഗാനവും നമ്മെ ആർദ്രമാക്കുന്നു .
– ജോയ് കള്ളിവയലിൽ.
https://youtu.be/o7bbdIjyk-o






