#കേരളചരിത്രം
ദശപുഷ്പങ്ങൾ.
മലയാളിയുടെ ആരോഗ്യപരിപാലനത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നവരാണ് നാട്ടുവൈദ്യന്മാർ. നാട്ടിലെങ്ങും സുലഭമായിരുന്ന ഔഷധച്ചെടികളും, പൂക്കളും, ഇലകളും ഉപയോഗിച്ച് അവർ ഒട്ടുമിക്ക അസുഖങ്ങളും സുഖപ്പെടുത്തിയിരു ന്നു.
അവയിൽ പ്രധാനപ്പെട്ട 10 ഔഷധ സസ്യങ്ങളാണ് ദശപുഷ്പങ്ങൾ എന്ന് വിളിക്കപ്പെടുന്നത്.
വിശേഷവസരങ്ങളിൽ ദശപുഷ്പം മുടിയിൽ ചൂടുന്ന പതിവ് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിരുന്നു.
മുക്കുറ്റി:
ജെറാനിയെസിയെ കുടുംബത്തിൽപ്പെടുന്ന ഒരു കുറ്റിച്ചെടിയാണ്. മുക്കുറ്റിച്ചാന്ത് തിലകം തൊടുന്നതു വളരെ ശ്രേഷ്ഠമാണ്. ഇല അരച്ചു മുറിവിൽ പുരട്ടുന്നത് മുറിവ് ഉണങ്ങുന്നതിനു ഉപകരിക്കും. ഗര്‍ഭാശയശുദ്ധിക്കു വേണ്ടി പ്രസവാനന്തരം മുക്കുറ്റി ഇല കുറുക്കി കഴിക്കുന്നതു നല്ലതാണ്. എല്ലാത്തരത്തിലുള്ള ശ്വാസകോശരോഗങ്ങള്‍ക്കും മുക്കുറ്റിയില തേനിൽ ചാലിച്ചു സേവിക്കുന്നതു നല്ലതാണ്. വളംകടിക്ക് ഇതിന്റെ ഇല അരച്ചു പാദത്തിൽ പുരട്ടുന്നു. മൈഗ്രെയിനിൽ ( കടുത്ത തലവേദന) നിന്ന് ആശ്വാസം ലഭിക്കാൻ മുക്കുറ്റി ചേര്‍ത്തു കാച്ചിയെടുത്ത വെളിച്ചെണ്ണ ഉപയോഗിക്കുന്നു.
ഉഴിഞ്ഞ :
ഇന്ദ്രവല്ലരി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഒരു വള്ളിച്ചെടിയാണ് ഉഴിഞ്ഞ. ഉഴിഞ്ഞവള്ളി കൊണ്ട് മുടി കെട്ടിവെച്ചാൽ മുടി നീളത്തിൽ വളരും! മുടികൊഴിച്ചിലും തടയാം. നീലിഭൃംഗാദി എണ്ണയുടെ നിർമ്മാണത്തിൽ ഒഴിച്ചുകൂടാനാവാത്ത ചേരുവയാണിത്. വാതസംബന്ധമായ രോഗങ്ങള്‍ക്ക്, വിശേഷിച്ചും സന്ധിവേദനക്ക്, ആവണക്കെണ്ണയിൽ വേവിച്ച ഉഴിഞ്ഞ ഇല അരച്ചുപുരട്ടുന്നതു നല്ലതത്രെ !
മുയൽചെവിയൻ:
ഇതിന്റെ പച്ചയില പരലുപ്പും ചേര്‍ത്ത് ടോണസിലൈറ്റിസുള്ള ഭാഗത്തു പുരട്ടിയാൽ അസുഖം മാറും. കൃമിരോഗത്തിനും ഇതിന്റെ ഇല പിഴിഞ്ഞെടുത്തു 3 ദിവസം കഴിച്ചാൽ മതിയാകും.
ചെറൂള :
ബലികര്‍മ്മങ്ങൾക്ക് ഉപയോഗിക്കുന്ന ഈ ചെടി ചൂടിയാൽ ആയുസ്സ് വര്‍ദ്ധിക്കും എന്നാണ് പറയുന്നത്. മൂത്രാശയരോഗങ്ങൾ ശമിപ്പിക്കുവാൻ ചെറൂള സമൂലം കഷായം വെച്ചു രാവിലെയും വൈകുന്നേരവും സേവിച്ചാൽ മതി. പാലിലും നെയ്യിലും ചെറൂള ഇല കാച്ചി കഴിച്ചാലും മൂത്രാശയ രോഗങ്ങള്‍ക്ക് ശമനമുണ്ടാകും.
കയ്യോന്നി :
കേശ ഔഷധമാണ് . കയ്യോന്നി ചേര്‍ത്തു കാച്ചിയ എണ്ണ കണ്ണിന്റെയും തലമുടിയുടെയും ആരോഗ്യത്തിനു ഉത്തമമാണ്. കയ്യോന്നി അരച്ചെടുത്ത നീര് എള്ളെണ്ണയിൽ കാാച്ചി പതിവായി തലയിൽ പുരട്ടിയാൽ തലവേദനയും കണ്ണിന്റെ അസുഖങ്ങളും മുടികൊഴിച്ചിലും ശമിക്കും.
തിരുതാളി :
പടര്‍ന്നുകയറുന്ന ഈ വള്ളിച്ചെടിയുടെ ഔഷധയോഗ്യമായ ഭാഗം അതിന്റെ വേരാണ്. സ്ത്രീകളിലെ വന്ധ്യതാ ചികിത്സക്കു തിരുതാളി ഉപയോഗിക്കുന്നു. ശരീരബലം വര്‍ധിപ്പിക്കുവാനും നല്ലതത്രേ !
കറുക :
പുല്‍ത്തകിടി നിര്‍ മ്മിക്കാനാണ് ഇപ്പോള് ഈ ചെടി കൂടുതൽ ഉപയോഗിക്കുന്നത്!പരിപാവനത കല്‍പ്പിക്കപ്പെടുന്ന ഈ ചെടി മതപരമായ പല ആചാരങ്ങളിലും ഉപയോഗിക്കുന്നു. മുറിവിൽനിന്നും രക്തസ്രാവം തടയാനായി കറുക അരച്ചു കെട്ടാറുണ്ട്. നാഡീബലം വര്‍ധിപ്പിക്കുന്നതിനു കറുകനീരു രാവിലെയും വൈകുന്നേരവും കഴിക്കുന്നതു നല്ലതാണ്. മനസികരോഗ ചികിത്സയിലും ഉപയോഗിക്കുന്നു.
പൂവാം കുറുന്നില :
ഇതു സമൂലം ഉപയോഗിക്കുമ്പോൾ പനി പമ്പ കടക്കുമത്രെ. സ്ത്രീകളിൽ മാനസിക പിരിമുറുക്കം ഒഴിവാക്കി സന്തോഷവും സൌന്ദര്യവും ഉണ്ടാകാൻ ഇതു നല്ലതാണ്. അമിത രക്തസ്രാവത്തിനു നല്ല മരുന്നാണ്. നേത്രരോഗ ചികിത്സയിലും ഇതിന്റെ ഇല ഉപയോഗിക്കുന്നു.
വിഷ്ണു ക്രാന്തി :
നിലത്തു പടര്‍ന്നുവളരുന്ന വിഷ്ണു ക്രാന്തിയുടെ ഇലകള്‍ക്ക് ചെറിയ എലിയുടെ ആകൃതിയാണ്. പനി മാറ്റാൻ അത്യുത്തമം. സമൂലം കഷായംവെച്ചു 2 നേരം സേവിച്ചാൽ പനി മാറും. തലച്ചോറ് സംബന്ധമായ രോഗങ്ങള്‍ക്കു ഉത്തമം. ഓരമ്മക്കുറവ്, ബുദ്ധിമാന്ദ്യം എന്നിവക്കു ഈ ചെടി സമൂലം പിഴിഞ്ഞെടുത്ത് നെയ്യുമായി ചേര്‍ത്ത് കഴിക്കണം. ആമാശയസംബന്ധമായ അസുഖങ്ങള്‍ക്കും അമിത രക്തസ്രാവത്തിനും ഇതുപയോഗിക്കുന്നു.
നിലപ്പന :
ഇതിന്റെ കിഴങ്ങാണ് മരുന്നായി ഉപയോഗിക്കുന്നത്.
( കടപ്പാട്)
![](https://joykallivayalil.com/wp-content/uploads/2024/07/FB_IMG_1721731127613.jpg)