#ചരിത്രം
അളവുകളും തൂക്കങ്ങളും.
ഇന്ത്യ റിപ്പബ്ലിക്ക് ആയി മാറിയതിനു ശേഷം ലോകമാസകലം അംഗീകരിക്കപ്പെട്ട മെട്രിക് സമ്പ്രദായമാണ് അളവ് തൂക്കങ്ങൾക്ക് ഉപയോഗിക്കുന്നത്.
അതിനു മുൻപ് സ്ഥിതി അറിയുന്നത് കൗതുകകരമായിരിക്കും.
150 വർഷങ്ങൾ മുൻപ് പ്രസിദ്ധീകരിച്ച ബ്രിട്ടീഷ് കൊച്ചി എന്ന പുസ്തകത്തിൽ നിന്നുള്ള വിവരങ്ങൾ കാണുക:
ഇതിൽ പരാമർശിക്കപ്പെടുന്ന പണം എന്ന സ്വർണ്ണനാണയം പതിനഞ്ചാം നൂറ്റാണ്ടിൽപോലും കൊച്ചി എന്ന തുറമുഖനഗരത്തിൽ ഉപയോഗത്തിലുണ്ടായിരുന്നു എന്ന് ചൈനീസ് കച്ചവടക്കാരൻ മാ ഹുവാൻ രേഖപ്പെടുത്തിയിട്ടുണ്ട്.
1958ൽ ഭാരതസർക്കാർ മെട്രിക് സമ്പ്രദായം നടപ്പിൽ വരുത്തിയെങ്കിലും അരനൂറ്റാണ്ട് മുൻപുവരെ തുലാം, കണ്ടി, ഇടങ്ങഴി, പറ മുതലായ അളവുകൾ നിലവിലുണ്ടായിരുന്നു. നെല്ല് അളക്കുന്ന പറ, നാഴി തുടങ്ങിയവ ഇന്നും ഗതകാലസ്മരണകൾ ഉണർത്തി വീടുകളിൽ സൂക്ഷിക്കുന്നുണ്ട്.
സിന്ധു നദീതട സംസ്കാരകാലം മുതൽ അളവു തൂക്കങ്ങൾ നിജപ്പെടുത്തി വ്യാപാരം ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്ക് ഉപയോഗിച്ചിരുന്നു.
അക്ബർ ചക്രവർത്തിയുടെ നാണയ പരിഷ്കാരങ്ങൾ വളരെ പ്രസിദ്ധമാണ്.
പോർച്ചുഗീസുകാരും ഡച്ചുകാരും നാടൻ സമ്പ്രദായങ്ങൾക്ക് ഒപ്പം അവരുടെ അളവുകളും തൂക്കങ്ങളും ഉപയോഗിച്ചിരുന്നു. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനി വന്നപ്പോൾ ബ്രിട്ടീഷ് സമ്പ്രദായമായ റാത്തൽ, തുടങ്ങിയവ കൂടി ഉപയോഗിച്ചുതുടങ്ങി.
1897ൽ ബ്രിട്ടീഷ് സമ്പ്രദായം രാജ്യവ്യാപകമായി ഉപയോഗിക്കാനുള്ള നിയമം കൊണ്ടുവന്നു.
1958ലെ നിയമത്തിന് കാലോചിതമായ പരിഷ്കാരങ്ങൾ വരുത്തി ഇന്ന് ഇന്ത്യയിലും ലോകമാസകലം അംഗീകാരമുള്ള അളവുകളും തൂക്കങ്ങളുമാണ് ഉപയോഗിക്കുന്നത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized