ശിവാജി ഗണേശൻ

#ഓർമ്മ

ശിവാജി ഗണേശൻ.

അതുല്യനടൻ ശിവാജി ഗണേശൻ്റെ (1928-2001) ചരമവാർഷികദിനമാണ്
ജൂലൈ 21.

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന് തമിഴ് ജനത നൽകിയ ബഹുമതിയാണ് നടികർ തിലകം എന്ന പട്ടം.
തഞ്ചാവൂരിലെ സൂരക്കൊട്ടയിൽ ജനിച്ച വില്ലുപുരം ചന്നയ്യ മൻ്റയർ ഗണേശമൂർത്തി, 10 വയസ്സിൽ തിരുച്ചിയിലെത്തി നാടകക്കമ്പനിയിൽ ചേർന്നു. വി സി ഗണേശൻ എന്ന പേരിൽ അഭിനയിച്ചിരുന്ന നടൻ, ശിവാജി കണ്ട ഹിന്ദുരാജ്യം എന്ന നാടകത്തിൽ ശിവാജിയായി അഭിനയിച്ചതോടെ ശിവാജി ഗണേശനായി മാറി. 1952ൽ പരാശക്തി എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെ അരങ്ങേറ്റം. സൂപ്പർഹിറ്റായ സിനിമ, തീയേറ്ററുകളിൽ 175 ദിവസം വരെ ഓടി. പിന്നീട് 50 കൊല്ലക്കാലത്തെ അഭിനയജീവിതത്തിൽ 288 ചിത്രങ്ങൾ, അതിൽ 250 എണ്ണം നായകവേഷങ്ങൾ.
തെന്നിന്ത്യൻ സിനിമകളിലും ഹിന്ദിയിലും അഭിനയിച്ചു. വീരപാണ്ഡ്യ കട്ടബൊമ്മനായുള്ള അഭിനയത്തിന് കെയ്റോ ഫെസ്റ്റിവലിൽ 1960ൽ കിട്ടിയ അവാർഡ് ഒരു ഇന്ത്യൻ നടന് ലഭിച്ച ആദ്യത്തെ അന്താരാഷ്ട്ര അവാർഡാണ്. പാശമലർ, കപ്പലോട്ടിയ തമിഴൻ, ചിവന്ത മൺ, വസന്തമാളിക, മുതൽ മര്യാദേയ്, തുടങ്ങിയ ചിത്രങ്ങൾ ശിവാജി ഗണേശൻ തൻ്റെ അഭിനയംകൊണ്ട് അനശ്വരമാക്കിയവയാണ്.
രാഷ്ട്രീയത്തിൽ ഡി എം കെയിലായിരുന്ന ശിവാജി 1960ൽ കോൺഗ്രസിൽ ചേർന്നു. 1962ൽ ഇന്ദിരാഗാന്ധി രാജ്യസഭാ എം പിയാക്കി.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *