#ഓർമ്മ
വാലി
തമിഴ് ചലച്ചിത്രഗാനരചയിതാവും കവിയുമായ വാലിയുടെ ( 1931-2013)
ചരമവാർഷികദിനമാണ്
ജൂലൈ 18.
അഭിനേതാവും, കവിയുമായിരുന്നു ടി.എസ്. രംഗരാജൻ എന്ന വാലി.
ദീർഘകാലം ആകാശവാണിയിൽ സേവനമനുഷ്ഠിച്ചു.
പതിനായിരത്തിലേറെ പാട്ടുകള്‍ രചിച്ചിട്ടുള്ള വാലി എം.ജി.ആറിന്റെ സ്വന്തം പാട്ടെഴുത്തുകാരനായാണ് അറിയപ്പെട്ടിരുന്നത്.
“അമ്മാ എൻറഴയ്ക്കാതെ ഉയിരില്ലയേ, അമ്മാവേ വണങ്കാതെ ഉയർവില്ലയേ, നേരിൽനിൻറ് പേശും ദൈവം പെറ്റ തായൻറി വേറൊൻറ് യേത്……’ മന്നൻ എന്ന ചിത്രത്തിലെ വാലി എഴുതി ഇളയരാജ സംഗീതം നൽകിയ
ഈ ഗാനം യേശുദാസിന്റെ തമിഴിലെ ഏറ്റവും വലിയ ഹിറ്റ് ഗാനമാണ്.
സത്യ, ഹേ റാം, പാര്‍ത്താലേ പരവശം, പൊയ്ക്കാല്‍ കുതിരൈ തുടങ്ങിയ സിനിമകളില്‍ വാലി അഭിനയിച്ചിട്ടുമുണ്ട്.
മലയാളത്തിലെ മെഗാഹിറ്റായ മണിച്ചിത്രത്താഴിലെ ‘ഒരുമുറൈ വന്ത് പാര്‍ത്തായാ…’ എന്ന ഗാനത്തിലെ തമിഴ് വരികള്‍ രചിച്ചത് വാലിയാണ്.
‘അപൂര്‍വസഹോദരങ്ങള്‍’ എന്ന സിനിമയിലെ “ഉന്നൈ നിനച്ചേന്‍ പാട്ടുപഠിച്ചേന്‍ തങ്കമേ ജ്ഞാനതങ്കമേ…”. എന്ന ഗാനം ദേശീയ പുരസ്കാരത്തിന് അര്‍ഹമായി.
ഭാവതീവ്രമായ ഗാനങ്ങള്‍ പിറന്ന അതേ തൂലികയില്‍ നിന്നുതന്നെ ‘മുക്കാല മുക്കാബല……’ ‘ചിക്പുക്ക് റെയിലേ…..’ തുടങ്ങിയ കിടിലന്‍ നമ്പറുകളും പിറന്നു.
1958-ല്‍ ‘അഴകര്‍മലൈ കള്ളന്‍’ എന്ന സിനിമയ്ക്കുവേണ്ടി ഗാനരചന നടത്തുന്നത്തിന് അവസരം ലഭിച്ചതാണ് വാലിയുടെ ജീവിതത്തില്‍ വഴിത്തിരിവായത്. ‘നല്ലവന്‍ വാഴ്‌വന്‍’ എന്ന എം.ജി.ആര്‍. ചിത്രത്തിനുവേണ്ടി പാട്ടെഴുതിയതോടെ വാലി തമിഴ് സിനിമാവേദിയില്‍ കാലുറപ്പിച്ചു.
കണ്ണദാസൻ തമിഴ് സിനിമാലോകം അടക്കിവാണിരുന്ന ഒരു കാലത്ത് സ്വന്തം കസേര വലിച്ചിട്ട് ഇരിക്കാനായി എന്നതാണ് ‘വാലിബൻ കലൈഞ്ജർ ( യുവ കവി) എന്ന് തമിഴർ സ്നേഹപൂർവ്വം വിളിച്ച വാലിയുടെ പ്രതിഭ.
കണ്ണദാസൻ തന്റെ പിന്‍ഗാമിയായി പ്രഖ്യാപിച്ചത് വാലിയെയാണ്.
അഞ്ചുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള വാലിയെ 2007ല്‍ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized