#ഓർമ്മ
മെഹ്ദി ഹസ്സൻ.
ഘസൽ ചക്രവർത്തി എന്ന് വിശേഷിപ്പക്കപ്പെടുന്ന മെഹ്ദി ഹസ്സൻ്റെ ( 1927-2012) ജന്മവാർഷികദിനമാണ്
ജൂലൈ 18.
രാജസ്ഥാനിലെ ജോധ്പൂർ ജില്ലയിൽ ലൂമ എന്ന ഗ്രാമത്തിൽ ഒരു പരമ്പരാഗത സംഗീത കുടുംബത്തിലാണ് ജനനം. കലവന്ത് സംഗീത പാരമ്പര്യത്തിലെ പതിനാറാം തലമുറക്കാരനായ ഹസ്സൻ, പിതാവ് ഉസ്താദ് അസീം ഖാൻ, അമ്മാവൻ ഉസ്താദ് ഇസ്മയിൽ ഖാൻ, എന്നിവരുടെ കീഴിൽ ഡ്രുപദ് ശൈലിയിൽ സംഗീതം അഭ്യസിച്ചു.
ഇന്ത്യാ വിഭജനത്തിന് ശേഷം കുടുംബം പാകിസ്ഥാനിലേക്ക് കുടിയേറി. പക്ഷേ ജീവിതം ദുരിതപൂർണമായിരുന്നു. 1957ൽ പാകിസ്താൻ റേഡിയോയിൽ പാടാൻ അവസരം കിട്ടിയത് ഭാഗ്യമായി. 1962ൽ സസ്രാൽ എന്ന സിനിമയിൽ പാടിയത് മുതൽ തിരിഞ്ഞുനോക്കേണ്ടി വന്നില്ല.
ലോകമെങ്ങും ഗസലിൻ്റെ സൗന്ദര്യം പരത്തിയതിൻ്റെ ഖ്യാതി മെഹ്ദി ഹസ്സന് സ്വന്തമാണ്. ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, ഗൾഫ് രാജ്യങ്ങൾ എന്നുവേണ്ട ലോകമെങ്ങും ആരാധകര് അദ്ദേഹത്തിൻ്റെ അനുഗ്രഹീത ശബ്ദത്തിനായി കാതോർത്തു . 1978ലാണ് ആദ്യമായി ഇന്ത്യയിൽ തിരിച്ചെത്താൻ അവസരം കിട്ടിയത്.
2000ൽ കേരളത്തിൽവെച്ച് പക്ഷാഘാതം പിടിപെട്ട് സംഗീതജീവിതം ഏതാണ്ട് അവസാനിപ്പിക്കുമ്പോൾ 5000 ഗസലുകൾ പാടിക്കഴിഞ്ഞിരുന്നു. സംഗീത സംവിധായകനായും പ്രവർത്തിച്ചിട്ടുണ്ട്.
പാകിസ്താൻ, ഇന്ത്യ, നേപ്പാൽ, ബംഗ്ലാദേശ്, ദുബായ് തുടങ്ങിയ രാജ്യങ്ങൾ നിരവധി പുരസ്കാരങ്ങൾ നൽകി ഈ മഹനീയ ഗായകനെ ആദരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
https://youtu.be/IqZ8O0lIR48
Posted inUncategorized