നെൽസൺ മണ്ടേല

#ഓർമ്മ

നെൽസൺ മണ്ടേല.

നെൽസൺ മണ്ടേലയുടെ (1918-2013) ജന്മവാർഷികദിനമാണ്
ജൂലൈ 18.

മഹാത്മാഗാന്ധിക്കു ശേഷം ലോകം കണ്ട ഏറ്റവും മഹാനായ സ്വാതന്ത്ര്യസമര നേതാവാണ് മാഡിബ എന്ന് ജനങ്ങൾ ആദരപൂർവ്വം വിളിച്ചിരുന്ന റോലിഹ്ലാലഹ് മണ്ടേല.

കടുത്ത വർണ്ണവിവേചനത്തിൻ്റെ നടുവിൽ ദക്ഷിണ ആഫ്രിക്കയിൽ ജനിച്ച മണ്ടേല, ചെറുപ്പം മുതലേ ഈ മനുഷ്യാവകാശ ലംഘനത്തിനെതിരെയുള്ള പോരാട്ടം ആരംഭിച്ചു. ഗാന്ധിജിയെ മാതൃകയാക്കിയ മണ്ടേല നീണ്ട 27 വർഷങ്ങളാണ് റോബെൻ ഐലൻഡിലെ തടവറയിൽ കഴിഞ്ഞത്.
1990 ഫെബ്രുവരി 11ന് മണ്ടേലയെ മോചിപ്പിക്കാനും തെരഞ്ഞെടുപ്പ് നടത്താനും ദക്ഷിണ ആഫ്രിക്കൻ ഭരണകൂടം നിർബന്ധിതരായി.
ദക്ഷിണ ആഫ്രിക്കയുടെ പ്രഥമ പ്രസിഡൻ്റ് ആയി 1994 മുതൽ 99 വരെ സേവനം അനുഷ്ഠിച്ച ശേഷം സ്വയം പദവി ഒഴിയുകയായിരുന്നു.
ആഫ്രിക്കൻ നാഷണൽ കോൺഗ്രസിൻ്റെ ഡെപ്യൂട്ടി പ്രസിഡൻ്റ് ആയി 1985 മുതൽ 91 വരെയും 1991 മുതൽ 97 വരെ പ്രസിഡൻ്റ് ആയും മണ്ടേല പാർട്ടിയെ നയിച്ചു.
തങ്ങളെ അടിച്ചമർത്തിയ വെളുത്ത വർഗ്ഗക്കാർക്കെതിരെ ഒരു പ്രതികാരനടപടികളും പാടില്ല എന്ന് തീരുമാനിച്ചതാണ് ഈ മഹാനായ നേതാവിൻ്റെ മഹത്വം.
1993ലെ നോബൽ സമ്മാനമുൾപ്പെടെ 260ലധികം ബഹുമതികളാണ് ലോകത്തിൻ്റെ വിവിധ രാജ്യങ്ങളിൽ നിന്ന് മണ്ടേലയെ തേടിയെത്തിയത്.
ഷാക്കറോവ് പ്രൈസ് ( 1988), ഭാരത രത്ന ( 1990) , പ്രെഡിഡൻഷ്യൽ മെഡൽ ഓഫ് ഫ്രീഡം (2002) തുടങ്ങിയവ അവയിൽ ചിലതാണ്.
Long Walk to Freedom എന്ന ആത്മകഥ ലോകത്തിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട പുസ്തകങ്ങളിൽ ഒന്നാണ്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *