ഡോം മൊറെയ്സ്

#ഓർമ്മ

ഡോം മൊറേയ്സ്.

ഡോം മൊറേയ്സിൻ്റെ ( 1938-2004) ജന്മവാർഷികദിനമാണ്
ജൂലൈ 19.

ഇംഗ്ലീഷിൽ എഴുതുന്ന ഇന്ത്യൻ കവിതക്ക് അന്താരാഷ്ട്രതലത്തിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത കവിയാണ് ഡോം മൊറേയ്സ് .
19 വയസ്സിൽ (1958) ആദ്യത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു ഹോതോൺ പ്രൈസ് എന്ന അന്താരാഷ്ട്ര പുരസ്കാരം നേടിയ യുവപ്രതിഭയാണ് മൊറേയ്സ്.
ടൈംസ് ഓഫ് ഇന്ത്യയുടെ ഇന്ത്യാക്കാരനായ ആദ്യത്തെ പത്രാധിപർ ഫ്രാങ്ക് മൊറേയ്സിൻ്റെ പുത്രൻ, പിതാവിൻ്റെ പാത പിന്തുടർന്ന് 16 വയസിൽ ഓക്സ്ഫോർഡ് സർവ്വകലാശാലയിൽ വിദ്യാർത്ഥിയായി.
ദലൈ ലാമായെ ഇൻ്റർവ്യൂ ചെയ്യുമ്പോൾ വെറും 20 വയസായിരുന്നു പ്രായം.
അനേകവർഷങ്ങൾ ഇംഗ്ലണ്ടിൽ തുടർന്ന ഡോം ലണ്ടൻ, ഹോങ് കോങ്, ന്യൂയോർക്ക് നഗരങ്ങളിൽ മാസികകളുടെ പത്രാധിപരായി. 1971ൽ ഏഷ്യ വീക്കിൻെറ എഡിറ്റർ ആയി.
യുദ്ധമുന്നണിയിൽ പത്രലേഖകനായി ജോലി ചെയ്തശേഷം ബി ബി സി തുടങ്ങിയ ചാനലുകൾക്ക് വേണ്ടി 30 ഡോക്യുമെൻ്ററികൾ ചെയ്തു. 1976ൽ ഐക്യരാഷ്ട്രസഭയിൽ ഉദ്യോഗം സ്വീകരിച്ചു.
30 പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ഡോമിന് പ്രസിദ്ധ നടി ലീലാ നായിഡു ഉൾപ്പെടെ നിരവധി ഭാര്യ / പങ്കാളികൾ ഉണ്ടായിരുന്നു.
1994ൽ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.
രണ്ട് ആത്മകഥകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *