#ഓർമ്മ
ജെയിൻ ഓസ്റ്റിൻ.
പതിനെട്ടാം നൂറ്റാണ്ടിലെ ഇംഗ്ലീഷ് നോവലിസ്റ്റ് ജെയിൻ ഓസ്റ്റിൻ്റെ (1775-1817) ചരമവാർഷികദിനമാണ്
ജൂലൈ 18.
സാധാരണ ജീവിതസാഹചര്യങ്ങളിൽ കഴിയുന്ന ജനങ്ങളുടെ കഥ പറഞ്ഞ് നോവലിൽ ആധുനികത കൊണ്ടുവന്ന എഴുത്തുകാരിയാണ് ജെയിൻ ഓസ്റ്റിൻ.
ഒരിക്കലും വിവാഹിതയായില്ലെങ്കിലും പ്രണയവും പ്രണയനൈരാശ്യവും അനുഭവിച്ചറിഞ്ഞ ആളാണ് എന്ന് നോവലുകൾ സാക്ഷ്യപ്പെടുത്തുന്നു.
Sense and Sensibility (1811), Pride and Prejudice(1813), Mansfield Park (1814), Emma (1815) എന്നീ നാലു നോവലുകൾ മാത്രമാണ് അവരുടെ ജീവിതകാലത്ത് പ്രസിദ്ധീകരിച്ചത്. രണ്ടു നോവലുകൾ മരണശേഷം മാത്രമാണ് വെളിച്ചംകണ്ടത്.
ലോകക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവരുടെ നോവലുകൾ രണ്ടു നൂറ്റാണ്ടിനു ശേഷവും ലോകമാസകലമുള്ള വായനക്കാരുടെ പ്രിയപ്പെട്ടവയായി തുടരുന്നു. നോവലുകൾ എല്ലാത്തിനും നിരവധി ചലച്ചിത്രഭാഷ്യങ്ങളും ഉണ്ടായിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized