#ചരിത്രം
സ്ത്രീകൾ സമരവേദിയിൽ.
ഇംഗ്ലണ്ടിൽ നിന്നുള്ള ഒരു നൂറ്റാണ്ടു മുൻപത്തെ വാർത്തയാണ്. ( കർമ്മലകുസുമം മാസിക, ജനുവരി 1912).
സ്ത്രീകൾക്ക് സര്ക്കാര് ഉദ്യോഗം വേണമെന്ന് ആവശ്യപ്പെട്ടുള്ള ഒരു പ്രക്ഷോഭം. ബ്രിട്ടനിലെ പ്രധാനമന്ത്രി ആയിരുന്ന ലോയിഡ് ജോർജ് വരെ സ്ത്രീകളുടെ രോഷത്തിന് പാത്രമായി. അക്രമാസ്തമായ സമരം വരെ നടത്തണമെങ്കിൽ സ്ത്രീകളുടെ വികാരം എത്ര ശക്തമായിരുന്നു എന്ന് മനസിലാക്കാം. സ്ത്രീകൾക്ക് ജോലി നൽകുന്നത് എതിർക്കാനും ആളുണ്ടായി. ഒരാളുടെ കണ്ണ് തകർത്തയാളിനെ രണ്ടു വർഷം തടവിന് ശിക്ഷിച്ചു എന്നും വാർത്തയിലുണ്ട്.
കഴിഞ്ഞ ഒരു നൂറ്റാണ്ട് കൊണ്ട് തങ്ങളുടെ അവകാശങ്ങൾ ഒട്ടുമിക്കതും നേടിയെടുക്കാൻ സ്ത്രീകൾക്ക് കഴിഞ്ഞെങ്കിൽ അതിനുകാരണം അവരുടെ പോരാട്ടവീര്യം തന്നെയാണ്.
സ്ത്രീശക്തിക്ക് അഭിവാദ്യങ്ങൾ. പോരാട്ടം തുടരുകതന്നെ വേണം.
– ജോയ് കള്ളിവയലിൽ.
ഫോട്ടോ: gpura.org.
Posted inUncategorized