#ഓർമ്മ
റെമ്ബ്രാൻഡ്.
വിശ്വോത്തര ചിത്രകാരനായ റെമ്പ്രാണ്ടിൻ്റെ
( 1606- 1669) ജന്മവാർഷികദിനമാണ്
ജൂലൈ 15.
ചരിത്രത്തിലെ ഏറ്റവും മികച്ച അഞ്ച് ചിത്രകാരന്മാരിൽ ഒരാളായിട്ടാണ് ഈ ഡച്ച് കലാകാരൻ വിലയിരുത്തപ്പെടുന്നത്. ലിയനാർഡോ ദാ വിഞ്ചി, മൈക്കളാഞ്ജലോ , റാഫേൽ, വാൻ ഗോഗ്, പിക്കാസോ, എന്നിവരാണ് മറ്റ് നാലുപേർ.
റിയലിസത്തിൻ്റെ ഏറ്റവും മനോഹരമായ ചിത്രീകരണമാണ് രെമ്ബ്രാണ്ടിൻ്റെ പെയിൻ്റിങ്ങുകളിൽ കാണുക. സെൽഫ് പോർട്രെയിട്ടുകളും ബൈബിളിൽ നിന്നുള്ള രംഗങ്ങളുമാണ് കൂടുതൽ .
മനുഷ്യൻ്റെ വികാരങ്ങളും, ഭാവഭേദങ്ങളും, പോരായ്മകളും, ചിത്രങ്ങളിൽ സന്നിവേശിപ്പിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
റെമ്പ്രാണ്ട് ഹെർമിൻസൂൺ വാൻ റിജിൻ എന്നാണ് മുഴുവൻ പേര്. സാധാരണ പതിവുള്ളതുപോലെ കലാപൈതൃകം ഒന്നുമില്ല അദ്ദേഹത്തിന്. സ്വന്തം പേര് ചിത്രങ്ങളിൽ രേഖപ്പെടുത്താൻ പോലുമുള്ള ധൈര്യം ആദ്യമുണ്ടായില്ല. RHL, RHL van Rijin എന്നൊക്കെയാണ് എഴുതിയിരുന്നത്. അവസാനമാണ് Rembrandt എന്ന് അടയാളപ്പെടുത്തി തുടങ്ങിയത്.
എച്ചിങ് എന്ന കലാസങ്കേതത്തിൻ്റെ ഉപയോഗം പ്രചാരത്തിലാക്കിയത് റെമ്പ്രാൻ്റാണ്.
പതിനേഴാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ഈ ചിത്രകാരൻ്റെ 300ഓളം പെയിൻ്റിങ്ങുകൾ അവശേഷിക്കുന്നുണ്ട്. ഏറ്റവും അവസാനം വിൽപന നടന്ന ഒന്നിന് ലഭിച്ച വില 264 കോടി രൂപയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized