#കേരളചരിത്രം
സമർത്ഥരായ വിദ്യാർഥികൾ.
1890ലെ തിരുവനന്തപുരം മഹാരാജാസ് കോളേജ് ആൻഡ് ഹൈസ്കൂളിലെ ( ഇന്നത്തെ യൂണിവേഴ്സിറ്റി കോളേജ് ) സമ്മാനിതരായ വിദ്യാർത്ഥികളുടെ പട്ടികയാണ്.
134 വർഷം മുൻപുള്ള സാമൂഹിക വ്യവസ്ഥയുടെ പ്രതിഫലനമാണ് ലിസ്റ്റ്. കൂടുതലും നായന്മാരും ബ്രാഹ്മണരുമാണ്. ( അന്നത്തെ അയ്യൻ പിന്നീട് എപ്പോഴോ അയ്യർ ആയി). പിന്നോക്ക, ക്രൈസ്തവ, വിദ്യാർത്ഥികൾ ചിലരെങ്കിലുമുണ്ട് . മുസ്ലിം ഒരാൾ, സ്ത്രീകളും പട്ടികജാതിക്കാരും ഒരാൾ പോലുമില്ല.
‘റോസ് മെഡൽ’
( മഹാരാജാസ് കോളേജിന്റെ ആരാധ്യനായ പ്രിൻസിപ്പലായിരുന്നു റോസ്. ആരാധന മൂത്ത് സ്വന്തം വീടിന് “റോസ് കോട്ട് ” എന്നു പേരിട്ട സി വി രാമൻപിള്ളയെ ഓർക്കുക ) നേടിയ എ ആർ രാജരാജവർമ്മ മലയാളം വ്യാകരണ പുസ്തകം വഴി മലയാളികൾക്ക് സുപരിചിതനാണ്.
അക്കാലത്ത് ലോ കോളജ് മഹാരാജാസ് കോളേജിലെ ഒരു വിഭാഗം മാത്രമായിരുന്നു എന്ന് വേണം കരുതാൻ.
നിയമപഠനത്തിനുള്ള
ലോ മെഡൽ നേടിയ പൽപ്പു പിള്ളയെപ്പറ്റി ആർക്കെങ്കിലും അറിയാമോ?
ഹൈ സ്കൂൾ വിദ്യാർഥികളിൽ ഗുഡ് കോണ്ടക്റ്റ് പ്രൈസ് നേടിയ മാതൃകാ വിദ്യാർഥി ടി മാധവൻ ഭാവിയിൽ ആരായിത്തീർന്നു എന്ന് അറിയുന്നത് കൗതുകകരമായിക്കും.
ഒന്നും രണ്ടും സമ്മാനങ്ങൾ കരസ്തമാക്കിയ മിടുക്കർ, ജീവിതത്തിൽ എവിടെവരെയെത്തി എന്ന് ആരെങ്കിലും ഗവേഷണം നടത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചുപോകുകയാണ്.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
അഖിലേന്ത്യാ പരീക്ഷയിൽ 72 കുട്ടികൾ മുഴുവൻ മാർക്കും നേടുന്ന
വർത്തമാന കാലത്ത് ഓരോ മാർക്കും കഠിനമായി പരിശ്രമിച്ചു നേടിയിരുന്ന പഴയ കാലം തരുന്ന സന്ദേശം എന്താണ്?
(Photos courtsey Manoj Ebenezer )

