#ഓർമ്മ
ബാൽ ഗന്ധർവ.
ബാൽ ഗന്ധർവയുടെ (1888-1967) ചരമവാർഷികദിനമാണ്
ജൂലൈ 15.
കഴിഞ്ഞ നൂറ്റാണ്ടിൽ മറാത്തി സംഗീതനാടകവേദി അടക്കിവാണ അഭിനേതാവും ഗായകനുമാണ് ബാൽ ഗന്ധർവ. മലയാളത്തിലെ ഓച്ചിറ വേലുക്കുട്ടിയെപ്പോലെ സ്ത്രീവേഷങ്ങൾ കൈകാര്യം ചെയ്താണ് അദ്ദേഹം യശസ്സ് നേടിയത്. കൗതുകകരമായ ഒരു വസ്തുത, 1935ൽ ചെയ്ത, ഏക സിനിമയായ ധർമാത്മയിൽ നായകവേഷമാണ് ചെയ്തത് എന്നതാണ്.
ഒരു ദരിദ്ര ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച നാരായൺ ശ്രീപദ് രാജഹൻസ്, ചെറുപ്പത്തിൽതന്നെ പാടിത്തുടങ്ങി. ബാലൻ്റെ പ്രതിഭ ശ്രദ്ധയിൽപെട്ട കോലാപ്പൂർ രാജാവ് സാഹു മഹാരാജാണ് 1905ൽ പ്രശസ്ത മറാത്തി സംഗീതനാടക കമ്പനിയായ കിർലോസ്കർ നാടകമണ്ടലിയിൽ ജോലി മേടിച്ചുകൊടുത്തത്. 1913ൽ ഗന്ധർവ നാടകമണ്ഡലി എന്ന സ്വന്തം സ്ഥാപനം തുടങ്ങി. മറാത്തി സംഗീതനാടക ചരിത്രത്തിലെ ക്ലാസിക്കുകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന 27 നാടകങ്ങളിൽ അദ്ദേഹം നായികാ കഥാപാത്രത്തെ അവതരിപ്പിച്ചു. 1955ൽ കേന്ദ്ര സംഗീതനാടക അക്കാദമി അവാർഡ്, 1964ൽ പദ്മഭൂഷൺ ബഹുമതി എന്നിവ ലഭിച്ചു.
ഈ അതുല്യനായ അഭിനയപ്രതിഭയുടെ കഥ പറയുന്ന ബാൽ ഗന്ധർവ എന്ന സിനിമ 2011 മേയിൽ പുറത്തു വന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized