#ഓർമ്മ
എൻ എൻ കക്കാട്.
കക്കാടിന്റെ (1927-1987) ജന്മവാർഷികദിനമാണ്
ജൂലൈ 14.
“സഫലമീ യാത്ര” എന്ന ഒറ്റക്കവിത മതി മലയാളികളായ സഹൃദയർക്ക് കക്കാട് നാരായണൻ നമ്പൂതിരി എന്ന എൻ എൻ കക്കാടിനെ ഓർമ്മിക്കാൻ.
ഉറൂബ്, അക്കിത്തം, തിക്കോടിയൻ, കെ എ കൊടുങ്ങല്ലൂർ തുടങ്ങിയ അതികായന്മാരോടൊപ്പം കോഴിക്കോട് ആകാശവാണിയിൽ ജോലിചെയ്തിരുന്ന കക്കാട്, ജീവിതത്തിലും കവിതയിലും വിട്ടുവീഴ്ച ചെയ്യാത്ത കവിയാണ്.
സഫലമീ യാത്ര എഴുതുമ്പോൾ കവി അർബുദരോഗിയായിരുന്നു എന്നറിയുമ്പോഴാണ് കവിത ഹൃദയരക്തം കൊണ്ടുതന്നെയാണ് എഴുതപ്പെട്ടത് എന്നു നമുക്ക് വെളിവാകുന്നത്.
” ഇതെന്റെ മാംസം, ഇതെന്റെ രക്തം” എന്ന് സ്വന്തം കവിതയെ വിശേഷിപ്പിക്കാൻ വേറെ ആർക്കു കഴിയും.
സഫലമീ യാത്ര എന്ന കവിതാസമാഹാരം ഓടക്കുഴൽ , സാഹിത്യ അക്കാദമി, വയലാർ അവാർഡുകൾ നേടി.
അധ്യാപകനായി തുടങ്ങിയ കവി ആകാശവാണിയിലെ ഉദ്യോഗസ്ഥനായിട്ടാണ് ജീവിതത്തിലെ ഭൂരിഭാഗവും ചെലവിട്ടത്.
– ജോയ് കള്ളിവയലിൽ.
https://youtu.be/pyQbfZyuDPc
Posted inUncategorized