#ഓർമ്മ
എം എസ് വിശ്വനാഥൻ
വിഖ്യാത സംഗീതസംവിധായകൻ എം എസ് വിശ്വനാഥൻ്റെ ( 1928-2015) ഓർമ്മദിവസമാണ്
ജൂലൈ 14.
വിവിധ ഭാഷകളിലായി 1200 ചിത്രങ്ങൾക്ക് സംഗീതം പകർന്ന എം എസ് വി മലയാളിയാണ് എന്ന് പലർക്കും അറിഞ്ഞുകൂട.
പാലക്കാട് ജനിച്ച മംഗയത്ത് സുബ്രമണ്യൻ വിശ്വനാഥന് 4 വയസ്സിൽ അച്ഛൻ നഷ്ടപ്പെട്ടു. കണ്ണൂർ ജെയിലിൻ്റെ വാർഡനായിരുന്ന മുത്തച്ഛൻ കൃഷ്ണൻനായരാണ് കുട്ടിയെ വളർത്തിയത്. അയൽപക്കത്തെ സംഗീത അധ്യാപകൻ കുട്ടികളെ പാട്ടു പഠിപ്പിക്കുന്നത് പുറത്തുനിന്ന് കേട്ടാണ് വിശ്വനാഥൻ സംഗീതം പഠിച്ചത്.
1940ൽ ജൂപ്പിറ്റർ പിക്ച്ചേഴ്‌സ് ഓഫീസിൽ ചായ കൊണ്ടുവരാൻ 3രൂപ ശമ്പളത്തിൽ ജോലിക്ക് കയറി. 1942 മുതൽ എസ് വി വെങ്കട്ട് രാമൻ്റെ സംഗീത ട്രൂപ്പിൽ സഹായിയായി. ഹാർമോണിയം പഠിച്ച് ഹാർമോണിസ്റ്റ് ആയി.
സംഗീത സംവിധായകൻ്റെ സഹായിയായി കൂടിനടന്ന സമയത്ത് വയലിനിസ്റ്റ് ടി എൽ രാമമൂർത്തിയെ പരിചയപ്പെട്ടത് വഴിത്തിരിവായി.
രണ്ടുപേരും ചേർന്ന് 1950 മുതൽ വിശ്വനാഥൻ രാമമൂർത്തി എന്ന പേരിൽ 100 ചിത്രങ്ങൾക്ക് സംഗീതസംവിധാനം നിർവഹിച്ചു. 1965 മുതൽ സ്വതന്ത്ര സംവിധായകനായി തെന്നിന്ത്യൻ സംഗീതലോകത്ത് ആരംഭിച്ച ജൈത്രയാത്ര മരണംവരെ തുടർന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized