#ഓർമ്മ
പാബ്ലോ നെരൂദ.
നെരൂദയുടെ (1904-1973) ജന്മവാർഷികദിനമാണ്
ജൂലൈ 12.
1971ലെ നോബൽ സമ്മാനം നേടിയ ഈ ചിലിയൻ കവി, ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മഹാനായ ലാറ്റിൻ അമേരിക്കൻ കവിയാണ്.
10 വയസ്സിൽ കവിതകൾ എഴുതിത്തുടങ്ങിയ നെഫ്റ്റാളി റിക്കാർഡോ റെയ്സ് ബസോആൾട്ടോ, അച്ഛനെ പേടിച്ച് പാബ്ലോ നെരൂദു എന്ന തൂലികാനാമത്തിലാണു കവിതകൾ പ്രസിദ്ധീകരിച്ചത്. 1946ൽ ആ പേര് ഔദ്യോഗികനാമമായി മാറ്റി. 1923ൽ ആദ്യത്തെ കവിതാസമാഹാരം വെളിച്ചം കണ്ടതോടെ 20 വയസ്സിൽ തന്നെ കവി എന്ന നിലയിൽ പ്രശസ്തനായി.
സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്താനാണ് ബർമ്മയിൽ കോൺസലായി പോയത്. 5 വര്ഷം കഴിഞ്ഞു സിലോൺ, തുടർന്ന് 1930ൽ അന്ന് ഡച്ച് ഈസ്റ്റ് ഇൻഡീസ് തലസ്ഥാനമായിരുന്ന ജക്കാർത്ത ( ഇപ്പോൾ ഇന്തോനേഷ്യ) , 1933ൽ ആർജൻ്റീന , 1934ൽ സ്പെയിൻ , 1939ൽ പാരീസ്, 1940ൽ മെക്സിക്കോ എന്നിവടങ്ങളിൽ ജോലി ചെയ്തു. 1943ൽ ചിലിയിൽ തിരിച്ചെത്തി രാഷ്ട്രീയത്തിൽ സജീവമായി. 1945ൽ സെനറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ചേർന്നതോടെ നെരൂദ സെനറ്റിൽനിന്ന് പുറത്താക്കപ്പെട്ടു. ജീവഭയം മൂലം നെറൂദ ആൻ്റെസ് പർവതനിരകളിലേക്ക് രക്ഷപ്പെട്ടു. 1952ൽ തിരിച്ചെത്താൻ സാധിച്ചു.
1971ൽ നോബൽ സമ്മാനം നേടിയ പുറകെ രോഗബാധിതനായി. 1973 ൽ അന്തരിച്ചു.
മലയാളം ഉൾപ്പെടെ ലോകത്തിലെ മിക്ക ഭാഷകളിലേക്കും നെരൂദയുടെ കവിതകൾ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട് .
Tonight I can write the Saddest Lines എന്ന ഒറ്റ കവിത മതി നെരൂദയുടെ മഹത്വം തിരിച്ചറിയാൻ. തലക്കെട്ട് കൊണ്ടു തന്നെ ഏകാന്തത, ദുഃഖം, പ്രണയം എല്ലാം വെളിവാക്കാൻ വേറെ ആർക്കാണ് കഴിഞ്ഞിട്ടുള്ളത് ?.
നെരൂദയുടെ ജീവിതം 2016ൽ ചലച്ചിത്ര മാക്കപ്പെട്ടിട്ടുണ്ട് .
– ജോയ് കള്ളിവയലിൽ.
Posted inUncategorized