#ചരിത്രം
ഇംപീരിയൽ ബാങ്ക്.
റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിലവിൽ വരുന്നതിനു മുൻപ് ബ്രിട്ടീഷ് സർക്കാരിൻ്റെ പണമിടപാടുകൾ കൈകാര്യം ചെയ്തിരുന്നത് ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ വഴിയായിരുന്നു. 1921ൽ കൽക്കത്ത, ബോംബെ, മദ്രാസ് പ്രസിഡൻസി ബാങ്കുകൾ ലയിപ്പിച്ചാണ് ഇംപീരിയൽ ബാങ്കിന് രൂപം നൽകിയത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് സഖ്യകക്ഷികളുടെ സൗത്ത് ഈസ്റ്റ് ഏഷ്യ കമാണ്ടിൻ്റെ സുപ്രീം കമാൻഡറായി നിയമിതനായ മൗണ്ട് ബാറ്റൺ പ്രഭു, ദില്ലി തൻ്റെ ആസ്ഥാനമായി തെരഞ്ഞെടുത്തു.
ഫോട്ടോ :
ലൂയി മൗണ്ട്ബാറ്റൻ പ്രഭു 1943 നവംബർ 19ന് ഇംപീരിയൽ ബാങ്കിൽ കറൻ്റ് അക്കൗണ്ട് തുടങ്ങാനായി നൽകിയ അപേക്ഷ.
– ജോയ് കള്ളിവയലിൽ.
അടിക്കുറിപ്പ്:
യുദ്ധം ജയിച്ചശേഷം മൗണ്ട് ബാറ്റന് വൈക്കൗണ്ട് ഓഫ് ബർമ്മ എന്ന പദവി കൂടി നൽകപ്പെട്ടു. ഇന്ത്യക്ക് സ്വാതന്ത്ര്യം നൽകാനുള്ള തീരുമാനം നടപ്പാക്കാനായി പിന്നീട് ഇന്ത്യയുടെ ഗവർണർ ജനറലായും നിയമിക്കപ്പെട്ടു.
ഇന്ത്യ സ്വതന്ത്ര പരമാധികാര റിപ്പബ്ലിക്കായി മാറ്റിയശേഷം 1955ൽ ഇംപീരിയൽ ബാങ്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറി.
Posted inUncategorized