#ഓർമ്മ
ലോക ജനസംഖ്യാ ദിനം.
ലോക ജനസംഖ്യാ ദിനമാണ് ജൂലായ് 11.
2024ലെ മുദ്രാവാക്യം “Leave No one Behind, Count Everyone” ആരെയും ഉപേക്ഷിക്കരുത് , എല്ലാവരെയും കണക്കിലെടുക്കണം “
എന്നതാണ്.
ലോകജനസംഖ്യ 800 കോടി കവിഞ്ഞുകഴിഞ്ഞു.
ലോകത്ത് നിലനിൽക്കുന്ന മിക്ക സംഘർഷങ്ങൾക്കും കാരണം തങ്ങളുടെ രാജ്യത്തെ ജനങ്ങളെ തീറ്റീപ്പോറ്റാനുള്ള വിഭവശേഷി പലർക്കും ഇല്ല, ഉള്ളവർ അത് വേണ്ടവിധത്തിൽ പ്രയോജനപ്പെടുത്തുന്നില്ല എന്നുള്ളതാണ്.
അമേരിക്കയും യൂറോപ്യൻ രാജ്യങ്ങളും നേരിടുന്ന പ്രശ്നം യുവാക്കളുടെ എണ്ണം ദിനംപ്രതി കുറഞ്ഞുവരുന്നതാണ്.
നമ്മുടെ പ്രശ്നം പ്രായമായവരുടെ എണ്ണം കൂടിക്കൂടി വരുന്നു . അതേസമയത്ത് തൊഴിലെടുക്കാൻ പ്രാപ്തിയുള്ള യുവജനങ്ങൾ തെരുവിൽ അലയുന്നു എന്ന വിരോധാഭാസവും.
144 കോടി ജനങ്ങളുള്ള ഇന്ത്യ താമസിയാതെ ചൈനയെ മറികടക്കും എന്നത് ഭീതിതമായ വസ്തുതയാണ്. 2050 ആകുമ്പോഴേക്കും ഇന്ത്യയുടെ ജനസംഖ്യ ചൈനയുടെ വളരെ മുൻപിൽ 167 കോടിയിലെത്തും.
ലോകജനസംഖ്യ 800 കോടിയായി.
ഇന്ത്യയുടെ പ്രശ്നം ഈ 144 കോടി ജനങ്ങളിൽ 11% ഇപ്പോഴും ദാരിദ്ര്യരേഖക്ക് താഴെയാണ് എന്നതാണ്. ഇക്കാര്യത്തിൽ കേരളത്തിലെ ജനങ്ങൾ സുരക്ഷിതരാണ്.
ജനസംഖ്യാനിയന്ത്രണത്തിൽ കേരളത്തിന്റെ നേട്ടങ്ങൾ അഭിമാനകരമാണ്.
പക്ഷേ കേരളവും വളരെവേഗം പ്രായം കൂടിയവരുടെ നാടായി മാറിക്കൊണ്ടിരിക്കുകയാണ്.
പണിയെടുക്കാൻ ആവശ്യമായ തൊഴിലാളികൾക്ക് വേണ്ടി അന്യസംസ്ഥാനങളെ ആശ്രയിക്കാൻ നാം നിർബന്ധിതരായിരിക്കുന്നു.
പ്രായമായവരുടെ സംരക്ഷണത്തിന് ആളുകളില്ല.
അഭ്യസ്തവിദ്യരായ, തൊഴിൽരഹിതരായ, യുവാക്കളുടെ എണ്ണം കൂടി വരികയാണ്. എന്നിട്ടും ജനങ്ങൾക്ക് ഭക്ഷണം ഉറപ്പുവരുത്തുന്ന കാർഷികവൃത്തിയിൽ നിന്ന് യുവാക്കൾ മുഖംതിരിഞ്ഞു നിൽക്കുന്നു. ഉപഭോഗസംസ്കാരം കേരളത്തെ കീഴ്പ്പെടുത്തിക്കഴിഞ്ഞു.
ഗൾഫിൽ ജോലിചെയ്യുന്ന ലക്ഷക്കണക്കിന് ആളുകൾ തിരിയെയെത്തുമ്പോൾ പ്രതിസന്ധി രൂക്ഷമാകും.
പുതിയ കേരളത്തിന് പുതിയ പ്രശ്നങ്ങൾ. ഇനിയും അവയെ അവഗണിച്ചാൽ ദുരന്തമായിരിക്കും ഫലം.
– ജോയ് കള്ളിവയലിൽ.
Posted inUncategorized