#ഓർമ്മ
സർ ലോറൻസ് ഒളിവിയർ
ഇരുപതാം നൂറ്റാണ്ട് കണ്ട ഏറ്റവും മികച്ച നടനെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോറൻസ് ഒളിവിയറുടെ (1907-1989) ചരമവാർഷികദിനമാണ്
ജൂലൈ 11.
സ്റ്റേജിലും സിനിമയിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങിയ ഇതിഹാസതാരം, 9 വയസിൽ ഷെയ്ക്സ്പെയറുടെ ജൂലിയസ് സീസർ നാടകത്തിൽ ബ്രൂട്ടസിൻ്റെ റോൾ അഭിനയിച്ചുകൊണ്ടാണ് തുടങ്ങിയത്. 1926 മുതൽ പ്രൊഫഷണൽ നാടകനടനായി. 1930 മുതൽ സിനിമയിൽ അഭിനയിച്ചുതുടങ്ങി.
ഷെയ്ക്സ്പിയർ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നതിൽ ഒളിവിയറെ വെല്ലാൻ ഒരു നടൻ ഉണ്ടായിട്ടില്ല.
1939ൽ Wuthering Heights സിനിമയായപ്പോൾ ഹീത്ക്ലിഫ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഒളിവിയർ, ലോകം മുഴുവൻ പ്രശസ്തനായി. രണ്ടാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത നടൻ 1944 വരെ നേവിയിൽ പൈലറ്റായി സേവനം ചെയ്തു. 1944ൽ ഹാംലെറ്റ് സിനിമ സംവിധാനം ചെയ്ത ഒളിവിയർ, അഭിനയത്തിനുള്ള ആദ്യത്തെ ഓസ്കാർ നേടി. പിന്നീട് ഈ അതുല്യനടൻ്റെ ജൈത്രയാത്രയായിരുന്നു. 1960 – 70 കാലത്ത് 30 സിനിമകളിൽ അഭിനയിച്ച ഒളിവിയർ നാടകത്തിലും ടെലിവിഷനിലും ഒരുപോലെ തിളങ്ങി. ലോറൻസ് ഒളിവിയർ, വിവിയൻ ലെ, താരജോടികൾ സിനിമയിലെ കിരീടം വെക്കാത്ത രാജാവും രാജ്ഞിയുമായിരുന്നു.
1947ൽ സർ പദവി ലഭിച്ച ഒളിവിയർ, പാർലിമെൻ്റിൽ ഹൗസ് ഓഫ് ലോർഡ്സിൽ ഇരിപ്പിടം നേടിയ ആദ്യത്തെ നടനാണ്.
തൻ്റെ ജീവിതം ഓർമ്മിക്കുന്ന രണ്ടു ശ്രദ്ധേയമായ പുസ്തകങ്ങൾ ഒളിവിയർ എഴുതിയിട്ടുണ്ട്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized