#ഓർമ്മ
മാർസൽ പ്രൂസ്റ്റ്.
ഫ്രഞ്ച് എഴുത്തുകാരനായ മാർസൽ പ്രൂസ്റ്റിൻ്റെ (1871-1922) ജന്മവാർഷികദിനമാണ്
ജൂലൈ 10.
1913 മുതൽ 1927 വരെ തുടർക്കഥയായി പ്രസിദ്ധീകരിച്ച A la Recherche du Temps Perdu ( In Search of Lost Time) എന്ന നോവൽ ഒരു ഇതിഹാസമായാണ് വിലയിരുത്തപ്പെടുന്നത്. വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടുള്ള നോവൽ ആദ്യം ഷെയ്ക്സ്പിയറിനെ അനുകരിച്ച് Remembrance of Things Past എന്ന പേരിലാണ് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടത്.
19 വയസ്സ് മുതൽ ലേഖനങ്ങൾ പ്രസിദ്ധീകരിച്ചു തുടങ്ങിയ പ്രൂസ്‌റ്റിൻ്റെ ജീവിതവും ചിന്തകളും മാറിമറിഞ്ഞത് 1900 – 1905 കാലഘട്ടത്തിലാണ്.
1903ൽ ജ്യേഷ്ഠൻ വീടുവിട്ട പുറകെ അച്ഛൻ മരിച്ചു. 1905ൽ അമ്മയും. പക്ഷേ വലിയ സ്വത്ത് ബാക്കിവെച്ചാണ് മാതാവ് വിടവാങ്ങിയത് .
ന്യുമോണിയ പിടിപെട്ട് പാരീസിൽ വെച്ചായിരുന്നു പ്രൂസ്‌റ്റിൻ്റെ അന്ത്യം.
(40 വര്ഷം മുൻപ് തിരുവനന്തപുരം പബ്ലിക് ലൈബ്രറിയിൽനിന്ന് പ്രൂസ്റ്റിൻ്റെ നോവൽ എടുത്ത് വായിക്കാൻ ശ്രമം നടത്തി പരാജയപ്പെട്ടത് ഓർക്കുന്നു).
വിമർശകനായ ആദം ഗോപിൻക് എഴുതി:
“Everybody tries to climb Mount Everest though many a stiff body is found on the lower slopes, with the other readers stepping over it gingerly”.
—–
“Let us be grateful to the people who make us happy; they are the charming gardeners who make our souls blossom.”
“The real voyage of discovery consists not in seeking new landscapes, but in having new eyes.”
“Always try to keep a patch of sky above your life.”
“Remembrance of things past is not necessarily the remembrance of things as they were.”
“Happiness is beneficial for the body, but it is grief that develops the powers of the mind.”
“Love is a striking example of how little reality means to us.”
– Marcel Proust.
– ജോയ് കള്ളിവയലിൽ.
Posted inUncategorized