#ഓർമ്മ
ഉറൂബ്.
ഉറൂബിന്റെ (1915-1979) ചരമവാർഷികദിനമാണ്
ജൂലൈ 10.
കഴിഞ്ഞ നൂറ്റാണ്ടിലെ മലയാള എഴുത്തുകാരിൽ പ്രമുഖനാണ് പി സി കുട്ടികൃഷ്ണൻ എന്ന ഉറൂബ്.
കുട്ടികൃഷ്ണമാരാർ, ഇടശേരി തുടങ്ങിയവർ ഉൾപ്പെട്ട പൊന്നാനിക്കളരിയിൽ വളർന്ന യുവാവ്.
തുടക്കത്തിൽ കവിതകൾ എഴുതിയിരുന്ന
” കുട്ടികൃഷ്ണൻ ഇനി കഥകൾ എഴുതിയാൽ മതി” എന്ന മാരാരുടെ ഉപദേശം കേട്ടത് നമ്മുടെ ഭാഗ്യമായി.
അറബിയിൽ ഉദയം / യൗവനം നശിക്കാത്തവൻ എന്നൊക്കെ അർഥമുള്ള “ഉറൂബ്” എന്ന വാക്ക് അദ്ദേഹം തൂലികാനാമമാക്കി.
മലയാളത്തിലെ എക്കാലത്തെയും മികച്ച നോവലുകളാണ് സുന്ദരികളും സുന്ദരന്മാരും, ഉമ്മാച്ചുവും. രാച്ചിയമ്മ തുടങ്ങിയ കഥകൾ അമൂല്യരത്നങ്ങൾ തന്നെയാണ്.
നീലക്കുയിൽ മുതലായ ചില അനശ്വര ചലച്ചിത്രങ്ങളുടെ കഥകളും ഉറൂബിന്റെ സംഭാവനകളാണ്.
ആകാശവാണിയിൽ നിന്ന് വിരമിച്ച ശേഷം
കുങ്കുമം, ഭാഷാപോഷിണി, എന്നിവയുടെ പത്രാധിപരായിരുന്ന ഉറൂബ് മലയാള മനോരമ ആഴ്ചപ്പതിപ്പിൻ്റെ പത്രാധിപരായിരിക്കെ കോട്ടയത്തുവെച്ച് ഹൃദ്രോഗം മൂലം അന്തരിച്ചു.
ഉറൂബിൻ്റെ നോവലുകൾ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡുകൾ നേടിയവയാണ്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized