#ഓർമ്മ
#films
സഞ്ജീവ് കുമാർ.
സഞ്ജീവ് കുമാറിൻ്റെ (1938-1985) ജന്മവാർഷികദിനമാണ്
ജൂലൈ 9.
അതുല്യമായ അഭിനയത്തിലൂടെ, ഈ ഹിന്ദി നടൻ അരനൂറ്റാണ്ട് കഴിഞ്ഞിട്ടും ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു .
സൂറത്തിൽ ഒരു ഗുജറാത്തി ബ്രാഹ്മണ കുടുംബത്തിൽ ജനിച്ച ഹരിഹർ ജെത് ലാൽ ജാരിവാല ചെറുപ്പത്തിൽതന്നെ ബോംബെയിലെത്തി നാടകട്രൂപ്പുകളിൽ അഭിനയം തുടങ്ങി. 1960ൽ ഹം ഹിന്ദുസ്ഥാനി എന്ന ചിത്രത്തിൽ ഒരു ചെറിയ റോൾ ചെയ്താണ് സിനിമയിൽ തുടക്കം കുറിച്ചത്.
എക്കാലത്തെയും വലിയ കളക്ഷൻ നേടിയ ഷോലെ എന്ന ചിത്രത്തിലെ താക്കൂർ സാഹിബ് ആയിരിക്കും കൂടുതൽ ആളുകൾ ഓർമ്മിക്കുക. കോഷിഷ് എന്ന ചിത്രത്തിലെ സഞ്ജീവ് കുമാർ, ജയ ഭാദുരി മൂക ബധിര ദമ്പതികളെ ആർക്കാണ് മറക്കാൻ കഴിയുക. കോഷിഷ്, ദസ്തക് എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് ദേശീയ അവാർഡ് ലഭിച്ചു.
മൗസൂം ആണ് മറ്റൊരു അവിസ്മരണീയമായ ചലച്ചിത്രം. 13 തവണ ഫിലിം ഫെയർ അവാർഡ് നാമനിർദേശം നേടിയ സഞ്ജീവ് കുമാർ, 4 തവണ പുരസ്കാരം നേടി. ഇന്ദിരാ ഗാന്ധിയുടെ കഥ പറയുന്ന ആന്ധി എന്ന ചിത്രത്തിൽ സഞ്ജീവ് കുമാർ, സുചിത്ര സെൻ എന്നിവർ അഭിനയിച്ച തേരെ ബിനാ സിന്ദഗി സേ എന്ന ഗാനരംഗം കണ്ണു നിറയിക്കാത്ത ആളുകളില്ല.
അവിവാഹിതനായിരുന്ന സഞ്ജീവ് കുമാർ ജന്മനാ ഉണ്ടായിരുന്ന ഹൃദയരോഗം മൂലം 47 വയസ്സിൽ അന്തരിച്ചു.
– ജോയ് കള്ളിവയലിൽ





