#ഓർമ്മ
#science
നിക്കോളാ ടെസ്‌ല.
നിക്കോളാ ടെസ്‌ലയുടെ (1856-1943) ജന്മവാർഷികദിനമാണ്
ജൂലൈ 9.
നോബൽ സമ്മാനം കിട്ടാതെപോയ ശാസ്ത്രപ്രതിഭകളുടെ ലിസ്റ്റിലെ ഒന്നാമനായിരിക്കും ടെസ്‌ല. 1905ൽ എഡിസനുമായി നോബൽ സമ്മാനം പങ്കുവെക്കും എന്ന് വാർത്തകൾ വന്നെങ്കിലും പുരസ്കാരം എഡിസനു മാത്രമാണ് ലഭിച്ചത്.
ഇരുപതാം നൂറ്റാണ്ടിലെ ശാസ്ത്രലോകത്തിൻ്റെ വൻ മുന്നേറ്റങ്ങളിൽ പലതിനും കാരണം ടെസ്‌ലയുടെ കണ്ടുപിടുത്തങ്ങളാണ് .
ഇന്നു ലോകമെങ്ങും ഉപയോഗിക്കുന്ന എ സി കറൻ്റ് കണ്ടുപിടിച്ചത് ടെസ്ലയാണ്. എഡിസൺ ഡി സി കറൻ്റ് ആണ് ലോകത്തിൻ്റെ ഭാവി എന്ന് വിശ്വസിച്ചപ്പോൾ ടെസ്‌ല ഉറച്ചുനിന്നു. അതിൻ്റെ പേരിൽ എഡിസനുമായുള്ള പങ്കാളിത്തം പിരിയുകയും ചെയ്തു.
എഡിസൻ്റെ ഫിലമെൻ്റ് ബൾബിന് ബദലായി ടെസ്‌ല നിയോൺ ബൾബ് കണ്ടുപിടിച്ചു.
ടെസ്ലയുടെ ഗവേഷണങ്ങളാണ് എക്സ് റേയുടെ കണ്ടുപിടിത്തത്തിലേക്ക് നയിച്ചത്. മർക്കോണി റേഡിയോ കണ്ടുപിടിക്കുന്നതിന് വർഷങ്ങൾക്ക് മുൻപേ ടെസ്ല തൻ്റെ കണ്ടുപിടിത്തത്തിന് പേറ്റൻ്റിന് അപേക്ഷിച്ചിരുന്നുവെ
ന്ന് പിന്നീട് വെളിവായി.100 കൊല്ലം മുൻപ് ഇലക്ട്രിക് മോട്ടോർ കണ്ടുപിടിച്ചപ്പോൾ മാജിക് ആണെന്നാണ് ആളുകൾ കരുതിയത്. അതിൽനിന്നാണ് ചിലവില്ലാത്ത വൈദ്യുതി , ഹൈഡ്രോ ഇലക്ട്രിക് പ്രോജക്ടുകൾ, എല്ലാം ഉണ്ടായത് .
വയറുകളില്ലാതെ വൈദ്യുതി പ്രസരിപ്പിക്കാൻ സാധിക്കും എന്ന കണ്ടുപിടിത്തത്തിൽ നിന്നാണ് വയർലെസ് ടെക്നോളജി, റിമോട്ട് കൺട്രോൾ, ലേസർ, ടി വി, റഡാർ, എല്ലാം ഉരുത്തിരിഞ്ഞത്.
എല്ലാ ജീവികളുടെയും ചലനം നിയന്ത്രിക്കുന്നത് ഇലക്ട്രിക് പൾസുകളാണ് എന്ന ടെസ്ലയുടെ കണ്ടുപിടിത്തമാണ് റോബോട്ടിക്സ് എന്ന അത്യാധുനിക ശാസ്ത്രശാഖയുടെ തുടക്കം.
പക്ഷേ തൻ്റെ ഗവേഷണങ്ങൾ തുടരണം എന്നല്ലാതെ പണം വരുന്നതും പോകുന്നതും ഒന്നും ടെസ്ലയുടെ വിഷയം അല്ലായിരുന്നു. ഗവേഷണത്തിന് പണം കണ്ടെത്തിയത് പേറ്റൻ്റുകൾ എല്ലാം വെസ്റ്റിങ് ഹൗസ് കമ്പനിക്ക് വിറ്റുതുലച്ചാണ്.
അസാധാരണമായ ബുദ്ധിശക്തി ഉണ്ടായിരുന്ന ടെസ്ലക്ക് ഒന്നും എഴുതിവെക്കാതെ തന്നെ ഏറ്റവും വലിയ ഇലക്ട്രിക് യന്ത്രങ്ങളുടെ വരെ ഡിസൈനുകൾ മനസ്സിൽ രൂപകൽപ്പന ചെയ്ത് അവ നിർമ്മിക്കാൻ കഴിയുമായിരുന്നു.
8 ഭാഷകൾ സംസാരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
ഓസ്ട്രിയൻ സാമ്രാജ്യത്തിൽ ( ഇന്ന് ക്രൊയേഷ്യ) ഒരു സെർബിയൻ ഓർത്തഡോക്സ് കുടുംബത്തിൽ ജനിച്ച ടെസ്ലക്ക് എൻജിനീയറാകുക എന്ന ഒറ്റ ലക്ഷ്യമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ എൻജിനീയറിംഗ് പഠനം പൂർത്തിയാക്കിയില്ല. 1884ൽ അമേരിക്കയിലേക്ക് കുടിയേറി. 86വയസിൽ ന്യൂയോർക്കിലെ ഒരു ഹോട്ടൽ മുറിയിൽ ഏകനായിട്ടായിരുന്നു അന്ത്യം.
ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഇലക്ട്രിക് കാർ കമ്പനി ടെസ്ലയുടെ പേര് നിലനിർത്തുന്നു.
– ജോയ് കള്ളിവയലിൽ.
Posted inUncategorized