#ഓർമ്മ
ജ്യോതി ബസു.
ജ്യോതി ബസുവിൻ്റെ (1914- 2010) ജന്മവാർഷികദിനമാണ്
ജൂലൈ 8.
1977 മുതൽ 2000 വരെ മുഖ്യമന്ത്രിയായിരുന്ന ബസു ബംഗാളിൽ ഏറ്റവും ദീർഘകാലം മുഖ്യമന്ത്രിപദം വഹിച്ചയാളാണ്. 1952 മുതൽ 11 തവണ എം എൽ എ യായ ബസു, 1969ൽ ബംഗ്ലാ കോൺഗ്രസ് നേതാവ് അജോയ് മുക്കർജി രൂപീകരിച്ച ആദ്യത്തെ കോൺഗ്രസിതര മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിയായിരുന്നു.
ഇന്ത്യയുടെ പ്രധാനമന്ത്രിയാകാനുള്ള ക്ഷണം സി പി എം നിരസിക്കുകായിരുന്നു. ചരിത്രപരമായ വിഡ്ഢിത്തം എന്ന് ബസു തന്നെ വിശേഷിപ്പിച്ച ആ തീരുമാനം തെറ്റായിരുന്നു എന്ന് പിൽക്കാലചരിത്രം തെളിയിച്ചു.
ഒരു ഡോക്ടറുടെ മകനായി ജനിച്ച ജ്യോതി ബസു, 1935ൽ ബിരുദമെടുത്തശേഷം ഇംഗ്ലണ്ടിൽ പോയി ലണ്ടനിലെ മിഡിൽ ടെമ്പിളിൾ നിന്ന് ബാരിസ്റ്ററായി 1940ൽ തിരിച്ചെത്തി പ്രാക്ടീസ് ആരംഭിച്ചു.
1939ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ അംഗമായ ബസു, 1954ൽ കേന്ദ്രക്കമ്മറ്റി അംഗമായി. 1964ൽ കമ്മ്യൂണിസ്റ്റ് പാർട്ടി കേന്ദ്രക്കമ്മറ്റിയിൽ നിന്ന് പുറത്തുവന്ന് സി പി എം രൂപീകരിച്ച 24 പേരിൽ ഒരാളായ ജ്യോതി ബസു, അന്നുമുതൽ 2000 വരെ പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.
എല്ലാ വിഭാഗങ്ങളെയും കൂടെനിർത്തി ഭരിച്ച ജ്യോതി ബസുവിൻ്റെ കാലശേഷം ബംഗാളിൽ സി പി എമ്മിന് ഉണ്ടായ അപചയം ജ്യോതി ബസുവിൻ്റെ ചരിത്രപ്രാധാന്യം വെളിവാക്കുന്നു.
– ജോയ് കള്ളിവയലിൽ.





