#ഓർമ്മ
കെ എ കേരളീയൻ.
കെ എ കേരളീയന്റെ (1910-1994) ചരമവാർഷികദിനമാണ്
ജൂലൈ 9.
മലബാറിലെ കർഷകപ്രസ്ഥാനം സ്ഥാപിച്ച ഈ സ്വാതന്ത്ര്യസമരസേനാനിയുടെ യഥാർത്ഥ പേര് കടയപ്രത്ത് കുഞ്ഞപ്പ നമ്പ്യാർ എന്നാണ്.
കണ്ണൂരിലെ ചിറക്കൽ താലൂക്കിലാണ് ജനനം. അച്ഛൻ ജന്മിയും അംശം അധികാരിയുമായിരുന്ന കുഞ്ഞിരാമൻ നായനാർ. അമ്മ കടയപ്രത്ത് പാർവതി അമ്മ.
തഞ്ചാവൂരിൽ സംസ്‌കൃതം പഠിക്കാൻ പോയ യുവാവ് സ്വാതന്ത്ര്യസമരഭടനായിട്ടാണ് തിരിച്ചുവന്നത്.
പയ്യന്നൂർ ഉപ്പുസത്യാഗ്രഹ സമരജാഥയിൽ പി കൃഷ്ണപിള്ളയോടൊപ്പം പങ്കെടുത്ത് അറസ്റ്റിലായി. കോടതിയിൽ ഹാജരാക്കിയപ്പോൾ പേര് ചോദിച്ചതിന് നൽകിയ ഉത്തരം ‘കേരളീയൻ ‘ എന്നാണ്. ആ പേര് ഉറച്ചു.
കർഷകസംഘത്തിന്റെ സെക്രട്ടറിയായ കേരളീയൻ, മിക്ക നേതാക്കളെയും പോലെ കോണ്ഗ്രസ്സ് സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് 1934ൽ കമ്മ്യൂണിസ്റ്റ് ആയി മാറിയത്.
പി കൃഷ്ണപിള്ളയുടെ നിർദേശപ്രകാരം കോഴിക്കോട്ട് നിരവധി ട്രേഡ് യൂണിയനുകൾ സംഘടിപ്പിക്കാനും മുന്നിൽ നിന്നു.
ആദ്യം കോൺഗ്രസുകാരനായും, പിന്നീട് കമ്മ്യൂണിസ്റ്റ് നേതാവായും, ജെയിലിൽ കഴിഞ്ഞ കേരളീയൻ, പാർട്ടി പിളർന്നപ്പോൾ സി പി ഐ പക്ഷത്താണ് നിലയുറപ്പിച്ചത്.
– ജോയ് കള്ളിവയലിൽ.

