#ഓർമ്മ
#literature
ഷെല്ലി.
ഇംഗ്ലീഷ് റൊമാൻ്റിക് കവികളിൽ പ്രമുഖനായ പി ബി ഷെല്ലിയുടെ (1792- 1822) ചരമവാർഷികദിനമാണ്
ജൂലൈ 8.
കവിതകളിലൂടെ മനസ്സിൻ്റെ വ്യാപാരങ്ങളെ ഇത്രമേൽ പ്രകാശിപ്പിച്ച അധികം പേരില്ല.
ഒരു ധനികകുടുംബത്തിൽ ജനിച്ച പേഴ്‌സി ബിഷ് ഷെല്ലി, 1804 മുതൽ 8 വർഷം ഈറ്റൻ സ്കൂളിൽ പഠിച്ചശേഷം, 1810ൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ചേർന്നു. നാസ്തികതയുടെ ആവശ്യം, തുടങ്ങിയ കോളിളക്കം സൃഷ്ടിച്ച ലേഖനങ്ങൾ എഴുതിയതിൻ്റെ പേരിൽ ഒരു വർഷം കഴിഞ്ഞപ്പോൾ പുറത്താക്കപ്പെട്ടു.
വെറും 29 വയസ് മാത്രം ജീവിച്ച ഷെല്ലിയുടെ കവിതകൾ വിശ്വോത്തരങ്ങളായി നിലനിൽക്കുന്നു.
വിവാഹിതനും പിതാവുമായിരുന്ന ഷെല്ലി കവയത്രി മേരിയുമായി പ്രണയത്തിലായി ഒളിച്ചോടുകയായിരുന്നു.
ഉറ്റസുഹൃത്തായിരുന്ന കവി കീറ്റ്സിൻ്റെ ഓർമ്മക്ക് എഴുതിയ കവിതയാണ് അഡോണയ്സ്. കീറ്റ്സിൻ്റെ മരണശേഷം ഒരു വർഷം കഴിഞ്ഞ് 1922ൽ ഷെല്ലിയും ലോകത്തോട് വിടപറഞ്ഞു.
ഷെല്ലിക്ക് പറക്കാൻ പറ്റും, പക്ഷേ ഒരിക്കലും നീന്താൻ കഴിയുമായിരുന്നില്ല എന്നാണ് കവി മാത്യൂ അർനോൾഡ് എഴുതിയത്.
– ജോയ് കള്ളിവയലിൽ.
Posted inUncategorized