#കേരളചരിത്രം
#ഓർമ്മ
തിരു-കൊച്ചി
ഹൈക്കോടതി @75.
തിരുവിതാംകൂർ കൊച്ചി നാട്ടുരാജ്യങ്ങൾ ലയിച്ച് തിരുക്കൊച്ചിയായത് 1949 ജൂലൈ ഒന്നിനാണ്.
തലസ്ഥാനമായി തിരുവനന്തപുരം തന്നെ നിശ്ചയിക്കപ്പെട്ടപ്പോൾ
ഹൈക്കോടതി എറണാകുളത്ത് സ്ഥാപിക്കാൻ തീരുമാനമായി.
തിരു-കൊച്ചിയുടെ സംയുക്ത
ഹൈക്കോടതി എറണാകുളത്ത് ജൂലൈ 7 ന് പ്രവർത്തനമാരംഭിച്ചു.
പിന്നീട് ബ്രിട്ടീഷ് മലബാർ കൂടി ഉൾപ്പെട്ട കേരള സംസ്ഥാനം രൂപീകരിക്കപ്പെട്ടപ്പോൾ അത് കേരള ഹൈക്കോടതിയായി മാറി. 1956 നവംബർ അഞ്ചിന് കേരള ഹൈക്കോടതി സ്ഥാപിതമായി. തിരുക്കൊച്ചി ഹൈക്കോടതി പ്രവർത്തനമാരംഭിച്ചത് ഇപ്പോഴത്തെ കേരള ഹൈക്കോടതി സമുച്ചയത്തിൻ്റെ സമീപത്തുള്ള റാം മോഹൻ പാലസിലാണു്.
തിരുഃകൊച്ചി ഹൈക്കോടതിയുടെ ആദ്യത്തെ ചീഫ് ജസ്റ്റീസ് ആയത് തിരുവിതാംകൂറിലെ പ്രശസ്ത അഭിഭാഷകനും പിന്നീട് ജഡ്ജിയുമായ
പുതുപ്പള്ളി എസ് കൃഷ്ണപിള്ളയാണ് .
– ജോയ് കള്ളിവയലിൽ.



