#ചരിത്രം
#ഓർമ്മ
സർ തോമസ് മൂർ.
രാജകല്പന അനുസരിക്കാത്തതിൻ്റെ പേരിൽ സർ തോമസ് മൂറിൻ്റെ തല വെട്ടിയ ദിവസമാണ്
1535 ജൂലൈ 6.
ബാരിസ്റ്റർ പരീക്ഷ പാസായെങ്കിലും വക്കീലായി പ്രാക്ടീസ് ചെയ്യുന്നതിനെക്കാൾ ദൈവത്തിൻ്റെ വഴികളിൽ സഞ്ചരിക്കാനായിരുന്നു മൂറിൻെറ താൽപര്യം.
1501ൽ മൂർ എഴുതിയ പുസ്തകത്തിലാണ് ഉട്ടോപ്പിയ എന്ന സങ്കല്പം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്.
1510 മുതൽ 1568 വരെ ലണ്ടൻ നഗരത്തിൻ്റെ അണ്ടർ ഷെരീഫായി തെരഞ്ഞെടുക്കപ്പെട്ട മൂർ, 1523ൽ ഹൗസ് ഓഫ് കോമൺസ് സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടു.
1529ൽ ഇംഗ്ലണ്ടിൻ്റെ ചാൻസലറായി.
ആനി ബോളിൻ എന്ന സ്ത്രീയെ വിവാഹംചെയ്യാനായി കാതറീൻ രാജ്ഞിയെ വിവാഹമോചനം നടത്താനായി ഹെൻറി എട്ടാമൻ രാജാവ് മാർപാപ്പാക്കു സമർപ്പിച്ച അപേക്ഷയിൽ ഒപ്പിടാൻ മൂർ വിസമ്മതിച്ചു.
തുടർന്ന് ചർച്ച് ഓഫ് ഇംഗ്ലണ്ട് ഉണ്ടാക്കി അതിൻ്റെ തലവനായി സ്വയം പ്രഖ്യാപിച്ച രാജാവിൻ്റെ തീരുമാനവും അംഗീകരിക്കാൻ സർ തോമസ് മൂർ തയാറായില്ല. രാജാവിൻ്റെ കൽപ്പനപ്രകാരം മൂർ വധിക്കപ്പെടുകയായിരുന്നു.
ഷെയ്ക്സ്പിയർ തൻ്റെ നാടകത്തിലൂടെ മൂറിനെ അനശ്വരമാക്കി.
1935 മെയ് 19ന് കത്തോലിക്കാ സഭ മൂറിനെ വിശുദ്ധനായി പ്രഖ്യാപിച്ചു. ഇപ്പോൾ ആംഗ്ലിക്കൻ സഭയും തോമസ് മൂറിനെ വിശുദ്ധനായി അംഗീകരിക്കുന്നു.
– ജോയ് കള്ളിവയലിൽ.







