ദലൈ ലാമ @ 89

ദലൈ ലാമ @ 89.

തിബത്തൻ ജനതയുടെ ആത്മീയനേതാവായ പതിനാലാമത് ദലൈ ലാമയുടെ ( ജനനം 1935) ജന്മദിനമാണ്
ജൂലൈ 6.

ബുദ്ധമതവിശ്വാസികളായ തിബത്തുകാർ വിശ്വസിക്കുന്നത് ദലൈ ലാമ ദേഹം വെടിയുമ്പോൾ അതേസമയത്തുതന്നെ ഒരു കുഞ്ഞായി പുനർജനിക്കും എന്നാണ്. അങ്ങനെ കണ്ടെത്തിയ കുഞ്ഞാണ് ടെൻസിംഗ് ഗ്യാൽപ്പോ.

1940 ഫെബ്രുവരി 22ന് ടെൻസിൻ ഗ്യാത്സോ തിബത്തിലെ ലാസോയിൽ വെച്ച് ദലൈ ലാമയായി സ്ഥാനാരോഹണം ചെയ്തു.
1959ൽ തിബത്ത് ചൈനയുടെ അധീനതയിലായി. തിബത്തൻ ജനതയുടെ എതിർപ്പുണ്ടായിട്ടും ഇന്ത്യക്ക് ചൈനയുടെ മേധാവിത്തം അംഗീകരിക്കുകയല്ലാതെ മറ്റു മാർഗമില്ലായിരുന്നു. ഗത്യന്തരമില്ലാതെ ദലൈ ലാമക്ക് ഇന്ത്യയിലേക്ക് പലായനം ചെയ്യേണ്ടിവന്നു. 1959 ഏപ്രിൽ 29ന് അദ്ദേഹം Tibetan Government in Exile പ്രഖ്യാപിച്ചു. ഹിമാചൽപ്രദേശിലെ ധർമ്മശാലയാണ് ആസ്ഥാനം.
ദലൈ ലാമയുടെ ആത്മീയശക്തി തമസ്കരിക്കാനുള്ള ചൈനയുടെ ശ്രമങ്ങൾ ഇതുവരെ വിജയം കണ്ടിട്ടില്ല.
ലോകത്തിൻ്റെ മനസാക്ഷിസൂക്ഷിപ്പുകാരൻ എന്ന പദവിയിൽ ദലൈ ലാമ തുടരുന്നു.
തിബത്ത് പൂർണമായും ചൈനയുടെ ഭാഗമാക്കി മാറ്റിക്കഴിഞ്ഞു.
1989ൽ സമാധാനത്തിനുള്ള നോബൽ സമ്മാനത്തിന് ദലൈ ലാമ അർഹനായി. അഹിംസാമാർഗത്തിൽ മഹാത്മാ ഗാന്ധിയുടെ ആത്മീയ പിൻഗാമി എന്നാണ് ടൈം മാസിക ദലൈ ലാമയെ വിശേഷിപ്പിച്ചത്.
തിബത്തൻ ജനതയുടെ ഭാവി ദലൈ ലാമയുടെ കാലശേഷം പ്രവചനാതീതമായി തുടരുന്നു.
– ജോയ് കള്ളിവയലിൽ.

https://www.thequint.com/amp/story/lifestyle/dalai-lama-birthday-10-famous-and-popular-quotes-by-the-spiritual-leader-here

Comments

No comments yet. Why don’t you start the discussion?

Leave a Reply

Your email address will not be published. Required fields are marked *