#ഓർമ്മ
എം ബാലമുരളീകൃഷ്ണ.
കർണ്ണാടക സംഗീത ചക്രവർത്തി എം ബാലമുരളീകൃഷ്ണയുടെ
(1930-2016) ജന്മവാർഷികദിനമാണ്
ജൂലൈ 6.
മദ്രാസ് പ്രവിശ്യയിലെ ( ഇപ്പോൾ ആന്ധ്ര) കിഴക്കൻ ഗോദാവരി ജില്ലയിൽ ഒരു തെലുങ്ക് ബ്രാഹ്മണകുടുംബത്തിൽ ജനിച്ച ബാലമുരളി, 6 വയസ്സ് മുതൽ സംഗീതം പഠിക്കാൻ തുടങ്ങി. ത്യാഗരാജസ്വാമികളുടെ ശിഷ്യപരമ്പരയിൽപ്പെട്ട പാരുപ്പള്ളി രാമകൃഷ്ണയ്യ പന്തുലുവായിരുന്നു ഗുരു.
15 വയസ്സ് ആയപ്പോഴേക്കും 72 മേളകർത്താ രാഗങ്ങളും ഈ അസാമാന്യപ്രതിഭ സായത്തമാക്കിയിരുന്നു .
ലോകമെമ്പാടും 25000ലേറെ കച്ചേരികൾ അദ്ദേഹം നടത്തിയിട്ടുണ്ട്. കൂടാതെ എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലും ചലച്ചിത്രഗാനങ്ങളും പാടി. 400 കൃതികൾ അദ്ദേഹം രചിച്ചിട്ടുണ്ട്. ഗഞ്ചിറ, മൃദംഗം, വയലിൻ എന്നീ സംഗീത ഉപകരണങ്ങളും നന്നായി വായിച്ചിരുന്നു.
ബാലമുരളികൃഷ്ണ നേടാത്ത പുരസ്കാരങ്ങൾ കുറവാണ്.
സംഗീത നാടക അക്കാദമി അവാർഡ് – 1975.
ദേശീയ ചലച്ചിത്രഗാന അവാർഡ് – 1976, 1987.
സംഗീത കലാനിധി – 1978.
പത്മ വിഭൂഷൺ – 1991.
ഫ്രഞ്ച് ഗവൺമെൻ്റിൻ്റെ ഷെവലിയർ അവാർഡ് – 2005.
എന്നിവ അവയിൽ ചിലതാണ്.
ചെന്നെയിൽ വെച്ചായിരുന്നു അന്ത്യം.
– ജോയ് കള്ളിവയലിൽ.



