#കേരളചരിത്രം
ബാങ്ക് ഓഫ് കൊച്ചിൻ.
ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം കേരളത്തിലെ സുറിയാനി ക്രിസ്ത്യാനികൾ കൈവരിച്ച വമ്പിച്ച സാമ്പത്തിക നേട്ടങ്ങളുടെ പിന്നിൽ അവർ സ്ഥാപിച്ച സ്വകാര്യ ബാങ്കുകൾക്ക് വലിയ പങ്കുണ്ട്. അതുവരെ സാധാരണക്കാർ ആശ്രയിച്ചിരുന്ന വട്ടിപ്പലിശക്കാരുടെ കൊള്ള അവസാനിപ്പിച്ചത് സ്വകാര്യ ബാങ്കുകളാണ്. പക്ഷെ അവയിൽ ഭൂരിഭാഗവും രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഉണ്ടായ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിലച്ചുപോയി.
അവശേഷിച്ചവയിൽ നാഷണൽ ക്വിലോൺ ബാങ്ക്, പാലാ സെൻട്രൽ ബാങ്ക് തുടങ്ങിയ പ്രമുഖര് ഉൾപ്പെടെ മിക്കതും പിൽക്കാലത്ത് ഇല്ലാതായി.
കൊച്ചി രാജ്യത്തെ പ്രമുഖ ബാങ്കായി വളർന്ന ഒന്നാണ് ബാങ്ക് ഓഫ് കൊച്ചിൻ.
നിയമബിരുദവും നേടി കുട്ടനാട്ടിൽ നിന്ന് എറണാകുളത്തെത്തി ബിസിനസ് ആരംഭിച്ച പാട്ടത്തിൽ പി ജെ മാത്തൻ്റെ പരിശ്രമത്തിൽ 1928ൽ ആരംഭിച്ച ബാങ്കിൻ്റെ പ്രഥമ ചെയർമാൻ പിൽക്കാലത്ത് എറണാകുളം മുനിസിപ്പാലിറ്റിയുടെ ചെയർമാനും കൊച്ചി രാജ്യത്തിൻ്റെ ചീഫ് ജസ്റ്റീസുമായ വി ഡി ഔസേഫ് വെള്ളാനിക്കാരൻ ആയിരുന്നു. സുറിയാനി കത്തോലിക്കാ സമുദായത്തിലെ പ്രമുഖരായിരുന്നു ഡയരക്ടർ ബോർഡ് അംഗങ്ങൾ എല്ലാവരും.
കേരളത്തിലെ പ്രമുഖ ബാങ്കായി വളർന്ന ബാങ്ക് ഓഫ് കൊച്ചിൻ ഏതാനും ദശകങ്ങൾക്കു മുൻപ് 1985ൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ ലയിപ്പിക്കപ്പെട്ടു.
– ജോയ് കള്ളിവയലിൽ.
photos ( courtesy Sebastian Chacko Pattatthil):
1: First Board of Directors of Bank of Cochin Ltd founded in 1928.
Adv P J Mathen Pattathil ( Managing Director).
Chairman, V D Ouseph Vellanikaran, first Chief Justice of Cochin and first Chairman of Ernakulam Municipality. Directors ,Chevalier
Thariath Kunjithommen former MLC,
Rao Bahadur C J Mathew, former Chief Secretary of Cochin etc.
2:An article by one of the founder directors of the Bank of Cochin , P A Kuruvilla Choolackal, Excise Commissioner and former Chairman of Ernakulam Municipality.
Posted inUncategorized